ലോകത്ത് ഒരു നടിക്കും ഇങ്ങനെയൊരു സമ്മാനം കിട്ടിയിട്ടുണ്ടാകില്ല- രസകരമായ പിറന്നാൾ വിഡിയോ പങ്കുവെച്ച് ദർശന രാജേന്ദ്രൻ

June 19, 2022

വളരെയധികം ആശംസകളുമായി ആഘോഷപൂർണ്ണമായിരുന്നു നടി ദർശന രാജേന്ദ്രന്റെ പിറന്നാൾ ദിനം. നടിയുടെ രസകരമായ വിഡിയോകളും ചിത്രങ്ങളുമൊക്കെയാണ് ആളുകൾ ആശംസയായി പങ്കുവെച്ചത്. ഇപ്പോഴിതാ, ജയ ജയ ജയ ഹേ സിനിമയുടെ ലൊക്കേഷനിലെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.

‘ജയ ജയ ജയഹേയുടെ സെറ്റിൽ എനിക്ക് മനോഹരമായ ഒരു ജന്മദിനം ലഭിച്ചു. എനിക്ക് ഇഷ്ടമുള്ളത് കൃത്യമായി ചെയ്യുന്ന മികച്ച ഒരു കൂട്ടം ആളുകളോടൊപ്പം, എന്റെ ജന്മദിനം ഞാൻ നൽകുന്ന ഹൈപ്പിന് അനുസരിച്ച് നിലനിർത്താൻ അവർക്ക് കഴിഞ്ഞു. എല്ലാ സ്നേഹത്തിനും നന്ദി …. ഇതിലും മികച്ച കേക്ക് വേറെ ഇല്ല’- ദർശന കുറിക്കുന്നു. ചക്കയാണ് നടിക്ക് പിറന്നാൾ കേക്കായി സഹതാരങ്ങൾ നൽകിയത്.

മലയാള സിനിമയിലെ ഹിറ്റ് നായികയായി മാറിയിരിക്കുകയാണ് ദർശന രാജേന്ദ്രൻ. മായാനദി എന്ന ചിത്രത്തിൽ ഒരു മനോഹരമായ ബോളിവുഡ് ഗാനം ആലപിച്ചും അഭിനയിച്ചുമാണ് ദർശന പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയത്. ഹൃദയം എന്ന ചിത്രത്തിന്റെ വിജയവും സ്വന്തം പേരിലുള്ള ഗാനവും നടിക്ക് കൂടുതൽ ജനപ്രീതി സമ്മാനിച്ചു. 

Read Also: ഒന്നുരിയാടാൻ കൊതിയായി… ചിത്രാമ്മയുടെ ശബ്ദത്തിൽ പിറന്ന എസ് പി വെങ്കടേഷ് മാജിക്കുമായി കുഞ്ഞുഗായിക ശ്രീനന്ദ

അതേസമയം, ഒട്ടേറെ ചിത്രങ്ങളിലാണ് ദർശന വേഷമിടുന്നത്. തിയേറ്റർ ആർട്ടിസ്റ്റായ ദർശന മലയാളത്തിൽ ഏറ്റവുമൊടുവിൽ വേഷമിട്ടത് ഡിയർ ഫ്രണ്ട് എന്ന ചിത്രത്തിലാണ്. ടൊവിനോ തോമസ് ആയിരുന്നു ചിത്രത്തിൽ നായകനായത്. അതേസമയം, നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ ഹേ’. ദർശന രാജേന്ദ്രൻ ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

Story highlights- darshana rajendrans’s birthday celebration