ഒന്നുരിയാടാൻ കൊതിയായി… ചിത്രാമ്മയുടെ ശബ്ദത്തിൽ പിറന്ന എസ് പി വെങ്കടേഷ് മാജിക്കുമായി കുഞ്ഞുഗായിക ശ്രീനന്ദ

June 18, 2022

ഒന്നുരിയാടാന്‍ കൊതിയായി
കാണാന്‍ കൊതിയായി… സൗഭാഗ്യം എന്ന ചിത്രത്തിലെ ഈ ഗാനം ഒരിക്കലെങ്കിലും കേട്ടാസ്വദിക്കാത്ത മലയാളികൾ ഉണ്ടാവില്ല. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികളിൽ പിറന്ന ഈ അതിമനോഹരമായ ഈ പ്രണയഗാനം ഒരുപാട് പേരിലേക്ക് സ്നേഹലേപനമായി ഒഴുകിയിറങ്ങിയതാണ്. കൈതപ്രത്തിന്റെ ആർദ്രമായ ഈ വരികൾക്ക് സംഗീതം നൽകിയത് എസ് പി വെങ്കിടേഷാണ്. കെ എസ് ചിത്ര പാടി ഗംഭീരമാക്കിയ പ്രണയഗാനങ്ങളിൽ അതീവ ഹൃദ്യമായൊരു ഗാനം കൂടിയാണിത്. ഇപ്പോഴിതാ പ്രണയഭാവങ്ങൾ ഒട്ടും ചോരാതെ ഈ സുന്ദരഗാനവുമായി എത്തുകയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ കൊച്ചുഗായിക ശ്രീനന്ദ.

ആലാപനത്തിലെ മാധുര്യം കൊണ്ട് ഏറെ കൈയടികൾ ഏറ്റുവാങ്ങിയ ഗായികയാണ് ശ്രീനന്ദ. ഇപ്പോഴിതാ ചിത്രാമ്മയുടെ പാട്ട് പാടി വേദിയുടെ മുഴുവൻ മനം കവരുകയാണ് ഈ കുഞ്ഞുമോൾ. കേൾവിക്കാരുടെ മുഴുവൻ ഹൃദയങ്ങളിൽ അതിമനോഹരമായൊരു മാന്ത്രികത നിറയ്ക്കുന്നുണ്ട് ഈ കുഞ്ഞുമോളുടെ ആലാപനം. ഗംഭീരമായ ആലാപനത്തിലൂടെയും നിറഞ്ഞ ചിരിയിലൂടെയും പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും മനസ്സ് കീഴടക്കിയ കൊച്ചു ഗായികയാണ് ശ്രീനന്ദ. തിരുവനന്തപുരം സ്വദേശിനിയായ ശ്രീനന്ദ ടോപ് സിംഗർ രണ്ടാം സീസണിലെ ഏറ്റവും മികച്ച മത്സരാർത്ഥികളിൽ ഒരാൾ കൂടിയാണ്.

Read also: മരുന്നു കഴിക്കാൻ വേണ്ടി എച്ചിൽ കഴിക്കേണ്ടിവന്നിട്ടുണ്ട്; പ്രവാസ ജീവിതത്തിലെ നോവുന്ന അനുഭവങ്ങൾ പങ്കുവെച്ച് എലിസബത്ത്

സംഗീതത്തിന്റെ മാന്ത്രികതയ്‌ക്കൊപ്പം കുരുന്നുകളുടെ കളിയും ചിരിയും നിറയുന്ന ഫ്ളവേഴ്സ് ടോപ് സിംഗർ ഇതിനോടാകം പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഷോകളിൽ ഒന്നായി മാറിക്കഴിഞ്ഞതാണ്. ചെറുപ്രായത്തിനുള്ളിൽതന്നെ പാട്ട് ലോകത്ത് വിസ്മയം തീർക്കുന്ന കുരുന്ന് പ്രതിഭകളാണ് ഈ വേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. സംഗീതപ്രേമികൾ കേൾക്കാൻ കൊതിയ്ക്കുന്ന എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനങ്ങളുമായെത്തുന്ന ഈ വേദി അനുഗ്രഹീത ഗായകരെകൊണ്ട് സമ്പന്നമാണ്.

Story highlights: Sreenanda singing evergreen hits of malayalam