ആറ്റ്ലി ചിത്രത്തിൽ ഡബിൾ റോളിൽ ഷാരൂഖ് ഖാൻ; ജവാൻ ഒരുങ്ങുന്നു, ടീസർ

June 3, 2022

ഷാരൂഖ് ഖാനെ നായകനാക്കി സംവിധായകൻ ആറ്റ്ലി ഒരുക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ചർച്ചകൾ ആരംഭിച്ചിട്ട് വർഷങ്ങളായി.. ചിത്രത്തിനായി കാത്തിരിക്കുന്ന സിനിമ പ്രേമികളെ മുഴുവൻ ആവേശത്തിലാഴ്ത്തികൊണ്ട് സിനിമയുടെ പേര് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ജവാന്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്

ഷാരുഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഷാരൂഖ് ഖാന്റെ നായികയായി വേഷമിടുന്നത് നയൻതാരയാണ്. കൂടുതൽ ഭാഗങ്ങളും പൂനെയിൽ ഒരുക്കിയ ചിത്രത്തിൽ ഒരു ഒരു റോ ഏജന്റിന്റെ വേഷത്തിലാണ് ഷാരൂഖ് ഖാൻ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒന്നിലധികം വേഷപ്പകർച്ചകളിൽ ചിത്രത്തിൽ ഷാരൂഖ് ഖാൻ എത്തുന്നുവെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അച്ഛനും മകനുമായി ഡബിൾ റോളിലായിരിക്കും ഷാരൂഖ് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ആറ്റ്ലി ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കാൻ ഒരുങ്ങുകയാണ് നയൻതാര.

ആറ്റ്ലിയുടെ അരങ്ങേറ്റ ചിത്രമായ രാജാ റാണിയിലും ‘ബിഗിൽ’ എന്ന ചിത്രത്തിലും നയൻ‌താര അഭിനയിച്ചിട്ടുണ്ട്. നയൻതാരയ്ക്ക് പുറമെ പ്രിയ മണിയും ചിത്രത്തിൽ ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നാണ് സൂചന. സാന്യ മൽഹോത്ര, സുനിൽ ഗ്രോവർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read also: ഒന്നിച്ചുപാറി ദശലക്ഷക്കണക്കിന് മിന്നാമിനുങ്ങുകൾ; മനോഹര കാഴ്ചകാണാൻ സഞ്ചാരികൾക്കും അവസരം

ബിഗിൽ ആണ് ആറ്റ്ലി സംവിധാനം ചെയ്ത അവസാന ചിത്രം. വിജയ് ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. രാജ്‌കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഷാരൂഖ് ഖാൻ അടുത്തതായി വേഷമിടുന്നതെന്നും റിപ്പോർട്ടുകളുണ്ട്. സിദ്ധാർഥ് ആനന്ദിന്റെ പത്താൻ ആണ് ഷാരൂഖ് ഖാന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം.

Story highlights: Atlee Shah Rukh Khan film Jawaan