ഇത്രയും ക്യൂട്ടായൊരു സാരിയുടുക്കൽ മുൻപ് കണ്ടിട്ടുണ്ടാകില്ല -ഹൃദ്യമായൊരു വിഡിയോ

June 15, 2022

കുട്ടികളുടെ ആഗ്രഹങ്ങൾ വളരെ ചെറുതും നിസാരവുമായിരിക്കും. പക്ഷെ അവ നൽകുന്ന സന്തോഷവും അവരുടെ മുഖത്ത് വിരിയുന്ന ചിരിയും എത്ര പണംനൽകിയാലും ലഭിക്കുന്നതല്ല. അതുകൊണ്ടുതന്നെ അവരുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ പലപ്പോഴും അച്ഛനമ്മമ്മാർ സാധിച്ചുനൽകാറുണ്ട്. ഇപ്പോഴിതാ, ഒരു കുഞ്ഞു മിടുക്കിയുടെ ആഗ്രഹം സാധിച്ചതിന്റെ കാഴ്ച്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

അമ്മയ്ക്കും അച്ഛനുമൊപ്പം വസ്ത്രമെടുക്കുന്നതിനായി പോയാതാണ് ഈ കുഞ്ഞ്. എന്നാൽ അവിടെ ചെന്ന് അമ്മയെ സാരി ഉടുപ്പിച്ച് നോക്കുന്നതൊക്കെ കണ്ടപ്പോൾ ഒരു ആഗ്രഹം. ഒരു കുഞ്ഞിന്റെ ആഗ്രഹം എന്ന നിലയിൽ വസ്ത്രശാലയിലെ ജീവനക്കാർ അത് സാധ്യമാക്കുകയും ചെയ്തു. ആ ഹൃദ്യമായ കാഴ്ച്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

കുഞ്ഞുങ്ങളുടെ കുറുമ്പുകൾക്കും കുസൃതി നിറഞ്ഞ സംസാരങ്ങൾക്കുമെല്ലാം സമൂഹമാധ്യമങ്ങളിൽ വളരെയധികം സ്വീകാര്യതയുണ്ട്. വളരെ നിഷ്കളങ്കമാണ് കുട്ടികളുടെ മനസ് എന്നതുകൊണ്ടുതന്നെ അവരുടെ ഒരു സംസാരവും രസകരമായിരിക്കും. 

എന്നാൽ, ഡിജിറ്റൽ ടെക്‌നോളജിയും സമൂഹ മാധ്യമങ്ങളുടെ കടന്നുവരവും ഓൺലൈൻ ജോലികളും കമ്പ്യൂട്ടർ സ്‌ക്രീനിന് മുന്നിൽ ആളുകളെ ഏറെനേരം ചിലവഴിക്കാൻ നിർബന്ധിതരാക്കി. കുട്ടികളുടെ പഠനവും ഈ ലോക്ക് ഡൗൺ കാലത്ത് ഡിജിറ്റലായി മാറി. അവരും സ്‌ക്രീനുകൾക്ക് മുന്നിലേക്ക് ചേക്കേറിയപ്പോൾ നഷ്ടമായത് ബാല്യത്തിലെ കളികളുടെ കുസൃതിയാണ്.

Read Also:‘ഒരു അൽഫോൺസ് പുത്രൻ സിനിമ’; ‘ഗോൾഡ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ

അതേസമയം, അടുത്തിടെ ഒരു കുറുമ്പി പള്ളീലച്ചനെ അനുകരിക്കുന്ന വിഡിയോ ശ്രദ്ധനേടിയിരുന്നു. മൈക്കിന് പകരം തേങ്ങാപ്പാരയാണ് പ്രസംഗത്തിനായി ഈ കുറുമ്പി ഉപയോഗിച്ചിരിക്കുന്നത്. വേഷവും നിൽപ്പുമെല്ലാം ആളുകളിൽ ചിരി പടർത്തും.

Story highlights-