‘ചിലപ്പോഴൊക്കെ ഞാൻ ബാല്യത്തിലേക്ക് തിരിച്ചുപോകാനാഗ്രഹിക്കുന്നു..’- ചിത്രങ്ങൾ പങ്കുവെച്ച് നടി

സിനിമാതാരങ്ങളുടെ ചെറുപ്പകാല ചിത്രങ്ങളോട് എന്നും ആരാധകർക്ക് കൗതുകം ഉണ്ടാകാറുണ്ട്. ലോക്ക് ഡൗൺ സമയത്ത് ഇങ്ങനെ ഒട്ടേറെ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, നടി ഭാവനയും സ്കൂൾകാല ഓർമ്മകൾ ചിത്രങ്ങളിലൂടെ പങ്കുവയ്ക്കുകയാണ്. ഒരു നൃത്തപരിപാടിയുടെ ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.
‘ചിലപ്പോഴൊക്കെ ഞാൻ ബാല്യത്തിലേക്ക് തിരിച്ചുപോകാനും അങ്ങനെ തന്നെ തുടരാനും ലോകത്തെ കുറിച്ച് തീർത്തും അശ്രദ്ധയായിരിക്കാനും ഞാൻ ആഗ്രഹിക്കുന്നു !!!’- ഭാവന കുറിക്കുന്നു. തൃശൂർ സ്വദേശിനിയായ ഭാവന ചെറുപ്പത്തിൽ തന്നെ അഭിനയലോകത്തേക്ക് എത്തിയിരുന്നു.
മലയാള സിനിമയിലെ പ്രിയപ്പെട്ട മുഖമാണ് നടി ഭാവന. കഴിഞ്ഞ അഞ്ച് വർഷമായി മലയാള സിനിമയിൽ നിന്നും അകന്നുനിന്ന താരം ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. മലയാളത്തിൽ സജീവമല്ലെങ്കിലും മറ്റുഭാഷകളിൽ നിറസാന്നിധ്യമാണ് നടി. മാത്രമല്ല, സമൂഹമാധ്യമങ്ങളിലും സജീവമാണ് ഭാവന. ഫോട്ടോഷൂട്ട് ചിത്രങ്ങളും സുഹൃത്തുക്കൾക്കൊപ്പമുള്ള നിമിഷങ്ങളുമെല്ലാം ഭാവന ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുണ്ട്.
മലയാളത്തിലും കന്നടയിലും അവിസ്മരണീയമായ ഒട്ടേറെ വേഷങ്ങൾ അവതരിപ്പിച്ച നടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂർ സ്ഥിര താമസമാക്കിയ നടി ഇപ്പോൾ കന്നഡ ചിത്രങ്ങളിൽ മാത്രമായിരുന്നു വേഷമിട്ടിരുന്നത്. തന്റെ അടുത്ത കന്നഡ സിനിമയിൽ ഒപ്പുവച്ചു കഴിഞ്ഞു ഭാവന. ‘പിങ്ക് നോട്ട്’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. അതിൽ നടി ഇരട്ട വേഷത്തിൽ അഭിനയിക്കും. 2017-ൽ പുറത്തിറങ്ങിയ ‘ഹായ്’ എന്ന ചിത്രം സംവിധാനം ചെയ്ത ജിഎൻ രുദ്രേഷ് ആണ് വരാനിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്.
Read Also: അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല- നടൻ വി പി ഖാലിദിന്റെ ഓർമ്മയിൽ സിനിമാലോകം
‘നമ്മള്’ എന്ന സിനിമയിലൂടെയാണ് ഭാവന സിനിമ മേഖലയിലേക്ക് എത്തിയത്. സ്വയസിദ്ധമായ അഭിനയശൈലികൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്ക്കിടയില് വേഗത്തിൽത്തന്നെ ശ്രദ്ധേയയായി.
Story highlights- bhavana childhood photos