ഇടിമിന്നലിന് കാതോർത്ത് കഴിയുന്നവരുടെ കഥ; ‘ഇലവീഴാപൂഞ്ചിറ’ ട്രെയ്‌ലർ

June 27, 2022

ജോസഫ്, നായാട്ട് എന്നീ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഷാഹി കബീർ സംവിധായകനായി എത്തുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. സൗബിൻ ഷാഹിറും സുധി കോപ്പയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെട്രെയ്‌ലർ എത്തി. കോട്ടയത്തെ ഇലവീഴാപൂഞ്ചിറയിലെ ഒരു വിദൂര പോലീസ് ഔട്ട്‌പോസ്റ്റിൽ ജോലി ചെയ്യുന്ന ആളാണ് സൗബിന്റെ കഥാപാത്രം.

കുന്നിമുകളിൽ മരങ്ങളോ ഒന്നുമില്ലാതെ ഒറ്റപ്പെട്ടു പ്രവർത്തിക്കുന്ന ഇവിടെ എല്ലാവരും ഭയക്കുന്നത് ഇടിമിന്നലാണ്‌. ജൂഡ് ആന്റണി ജോസഫ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഥാസ് അൺടോൾഡിന്റെ വിഷ്ണു വേണു നിർമ്മിച്ച ചിത്രം നിധീഷ് ജിയും ഷാജി മാറാടും ചേർന്നാണ് മുൻകാല കഥയെ അടിസ്ഥാനമാക്കി തിരക്കഥയൊരുക്കിയിരിക്കുന്നത്.

ജോസഫിന്റെ ഛായാഗ്രഹണം നിർവഹിച്ച മനേഷ് മാധവൻ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവഹിക്കുന്നു. അനിൽ ജോൺസണാണ് സംഗീതസംവിധായകൻ. അതേസമയം, കോട്ടയം ജില്ലയിലെ കാഞ്ഞാറിനടുത്തുള്ള മേലുകാവ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. കൂടാതെ ട്രക്കിങ്ങിന് അനുയോജ്യമായ സ്ഥലമാണ്.

സൂര്യോദയവും സൂര്യാസ്തമയവും ആസ്വദിക്കാൻ കേരളത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണിത്. ഇലവീഴാപൂഞ്ചിറ എന്നാൽ ‘ഇലകൾ കൊഴിയാത്ത പൂക്കളുടെ കുളം’ എന്നാണർത്ഥം, ഈ സ്ഥലത്തിന് മരങ്ങളില്ലാത്തതിനാൽ ആ പേര് ലഭിച്ചു.

Read Also: ഭക്ഷ്യവിഷബാധ ഉണ്ടായാൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം…

അതേസമയം, സി ബി ഐ 5 എന്ന സിനിമയിലാണ് സൗബിൻ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.സംവിധാന സഹായിയായാണ് മലയാള ചലച്ചിത്ര രംഗത്തേക്കുള്ള സൗബിന്റെ അരങ്ങേറ്റം. പിന്നീട് സഹനടനായി നിരവധി സിനിമകളില്‍ താരം തിളങ്ങി. സുഡാനി ഫ്രം നൈജീരിയ ആണ് സൗബിന്‍ നായക കഥാപാത്രമായെത്തിയ ആദ്യ ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും സൗബിനെ തേടിയെത്തി.

Story highlights- Elaveezhapoonchira trailer