ഇങ്ങനെ ഒക്കെ സിക്സ് പോയാൽ പിന്നെ കാട്ടിൽ ഇറങ്ങി തിരഞ്ഞല്ലേ പറ്റൂ; ലോകറെക്കോർഡ് പിറന്ന ഇംഗ്ലണ്ട്-നെതർലൻഡ്സ് മത്സരത്തിനിടയിലെ രസകരമായ വിഡിയോ
ഇംഗ്ലണ്ട്-നെതർലൻഡ്സ് ഏകദിന മത്സരത്തിൽ ലോകറെക്കോർഡാണ് ഇംഗ്ലണ്ട് ടീം സ്വന്തമാക്കിയത്. നിശ്ചിത ഓവറിൽ 498 റൺസ് അടിച്ചു കൂടിയ ഇംഗ്ലണ്ട് ടീം ഏകദിന മത്സരങ്ങളിൽ ഒരു ടീമിന്റെ ഏറ്റവും വലിയ സ്കോറാണ് സ്വന്തമാക്കിയിരിക്കുന്നത്. 232 റൺസിന്റെ കൂറ്റൻ വിജയമാണ് ഇംഗ്ലണ്ട് നേടിയത്.
മത്സരത്തിനിടയിൽ നടന്ന രസകരമായ ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഇംഗ്ലണ്ട് ബാറ്റർമാർ അയർലൻഡ് ബൗളർമാരെ തുടർച്ചയായി സിക്സറിന് പറത്തിയതോടെ പന്തുകൾ പലപ്പോഴും നഷ്ടമായി പോവുകയായിരുന്നു. അടുത്തുള്ള കാട്ടിലേക്കാണ് പല പന്തുകളും പോയത്. ഇത് തേടി ഇറങ്ങുകയായിരുന്നു ഗ്രൗണ്ട് സ്റ്റാഫ്.
കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും നെതർലൻഡ്സ് താരങ്ങളും പന്ത് കണ്ടെത്താൻ സ്റ്റാഫിനൊപ്പം കൂടുകയായിരുന്നു. താരങ്ങൾ കാട്ടിൽ പന്ത് തേടിയിറങ്ങുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ കൗതുകമാവുന്നത്. ശേഷം പന്ത് കണ്ടെത്തുകയും ചെയ്തു.
Drama in Amstelveen as the ball ends up in the trees 🔍 pic.twitter.com/MM7stEMHEJ
— Henry Moeran (@henrymoeranBBC) June 17, 2022
അതേ സമയം ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 498 റൺസ് അടിച്ചെടുത്തപ്പോൾ നെതര്‍ലന്‍ഡ്സിന്റെ മറുപടി ബാറ്റിംഗ് 49.4 ഓവറില്‍ 266 റണ്‍സിന് അവസാനിച്ചു. ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ തുടക്കത്തിൽ തന്നെ ഓപ്പണർ ജേസണ്‍ റോയി പുറത്തായെങ്കിലും തൊട്ടുപിന്നാലെ ഫിലിപ് സോൾട്ടും ഡേവിഡ് മാലനും തകർത്തടിക്കുകയായിരുന്നു. മാലൻ തുടർച്ചയായി സിക്സുകൾ പായിച്ചതോടെയാണ് സ്റ്റാഫും താരങ്ങളും പന്ത് തിരഞ്ഞ് കാട്ടിൽ കയറിയത്.
ഐപിഎല്ലിലെ ഉജ്ജ്വല ഫോം ഇംഗ്ലിഷ് ജേഴ്സിയിലും തുടരുന്ന ജോസ് ബട്ലർ 70 പന്തിൽ 162 റൺസെടുത്ത് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോററായി. ബട്ലറിനൊപ്പം ഡേവിഡ് മാലനും ഫിലിപ്പ് സോൾട്ടും സെഞ്ചുറി നേടി.
Story Highlights: Funny incident during england-netherlands match