കുറെ നാളായി ഭദ്രനാട്യമൊക്കെ കളിച്ചിട്ടെന്ന് മേഘ്നക്കുട്ടി; ബിന്നി കൃഷ്ണകുമാറിന്റെയും എംജെയുടെയും ചലഞ്ച് ഏറ്റെടുത്ത് കുരുന്ന് ഗായിക
അത്ഭുതപ്പെടുത്തുന്ന ആലാപനമികവിനൊപ്പം കുസൃതിനിറഞ്ഞ വർത്തമാനങ്ങൾകൊണ്ടും കളിചിരികൊണ്ടും പ്രേക്ഷകമനം കവർന്നതാണ് ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ കൊച്ചുമിടുക്കി മേഘ്ന സുമേഷ്. ഓരോ തവണയും പാട്ട് പാടാൻ മേഘ്നക്കുട്ടി വേദിയിൽ എത്തുമ്പോൾ കളിയും ചിരിയും തമാശകളുമൊക്കെയായി രസകരമായ നിമിഷങ്ങളാണ് ഇവിടെ അരങ്ങേറുക. ഇപ്പോഴിതാ പാട്ട് പാടാൻ എത്തിയ മേഘ്നക്കുട്ടി വിധികർത്താക്കളായ എം ജയചന്ദ്രനും എംജി ശ്രീകുമാറിനും ബിന്നി കൃഷ്ണകുമാറിനൊപ്പം ചേർന്നൊരുക്കിയ രസകരമായ മുഹൂർത്തങ്ങളാണ് കാഴ്ചക്കാരിൽ ചിരി നിറയ്ക്കുന്നത്.
അതിമനോഹരമായി പാട്ട് പാടിയ മേഘ്നക്കുട്ടിയെ നിറഞ്ഞ് അഭിനന്ദിക്കുന്നുണ്ട് പാട്ട് വേദി. ആലാപനത്തിന് ശേഷം എം ജെയുടെ ചലഞ്ച് ഏറ്റെടുക്കുന്ന മേഘ്നക്കുട്ടി നിരവധി തവണ അയ്യപ്പന്റെ ‘അമ്മ നെയ്യപ്പം ചുട്ടു’വെന്ന ഗാനം എംജെക്കായി വേദിയിൽ ആലപിക്കുന്നുണ്ട്. തുടർന്ന് ബിന്നി കൃഷ്ണകുമാറിന്റെ ആവശ്യപ്രകാരം ബിന്നിയുടെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്നുമുണ്ട് ഈ കുഞ്ഞുമോൾ. ക്ളാസിക് നൃത്തച്ചുവടുകൾ വളരെ മനോഹരമായി കളിച്ച ശേഷം ‘താൻ കുറെ നാളായി ഭദ്രനാട്യമൊക്കെ പഠിച്ചിട്ട് എന്നും വളരെ നിഷ്കളങ്കമായി പറയുകയാണ് ഈ കുഞ്ഞ്. എന്നാൽ ‘ഭദ്രനാട്യമല്ല ഭാരതനാട്യമാണ്’ എന്ന് ബിന്നി പറഞ്ഞുകൊടുക്കുമ്പോൾ ‘എനിക്കത് അറിയാമെന്നും ഞാൻ പറ്റിച്ചതാണെന്നും’ ചിരിച്ചുകൊണ്ട് പറയുകയാണ് മേഘ്നക്കുട്ടി.
ഫ്ളവേഴ്സ് ടോപ് സിംഗർ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞു മേഘ്ന. അസാധ്യമായ ആലാപനമികവിനൊപ്പം മേഘ്നക്കുട്ടിയുടെ വേദിയിലെ കൊച്ചുവർത്തമാനങ്ങളും കൊച്ചു ഗായികയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകാരിയാക്കി മാറ്റിയിട്ടുണ്ട്. ജഡ്ജസുമായുള്ള മേഘ്നയുടെ സംഭാഷണങ്ങൾ പലപ്പോഴും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് നിറയ്ക്കാറുണ്ട്. മലയാളി പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്ന നിത്യഹരിത ഗാനങ്ങളുമായാണ് ഓരോ ദിവസവും ഈ കുഞ്ഞ് ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെത്താറുള്ളത്. അത് കൊണ്ട് തന്നെ പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിനും ടോപ് സിംഗേഴ്സിനും ഉള്ളത്.
Story highlights: Funny moment with Top Singer Meghna Sumesh