ഇത് തനി നാട്ടിൻപുറം സ്റ്റൈൽ റേസിങ്; സോഷ്യൽ ഇടങ്ങളിൽ ഹീറോയായി കുട്ടി റേസർമാർ
ദിവസവും സോഷ്യൽ മീഡിയ പരിചയപ്പെടുത്തുന്നത് തികച്ചും വ്യത്യസ്തവും രസകരവുമായ വിഡിയോകളും ചിത്രങ്ങളുമാണ്. ഇപ്പോഴിതാ ഒരു കൂട്ടം കുട്ടി പ്രതിഭകളെയാണ് സോഷ്യൽ മീഡിയ നമുക്ക് പരിചയപ്പെടുത്തുന്നത്. സ്വന്തമായി നിർമ്മിച്ച വാഹനത്തിൽ റേസിങ് നടത്തുകയാണ് ഈ മിടുക്കന്മാർ. എന്നാൽ കുട്ടികൾ നിർമിച്ചുവെന്ന് പറയുമ്പോൾ ഇതിനെ അത്ര സിംപിൾ ആയി കാണേണ്ടതുമില്ല. കാരണം തടിയുപയോഗിച്ച് വളരെ സ്ട്രോങ്ങ് ആയ കാർട്ടാണ് ഈ കുരുന്നുകൾ റേസിങ് നടത്താനായി നിർമിച്ചിരിക്കുന്നത്. തനി നാടൻ സ്റ്റൈലിൽ നിർമ്മിച്ച ഈ കാർട്ട് പ്രവർത്തിക്കുന്നതിനായി ഇതിലേക്ക് എണ്ണ ഒഴിക്കുന്നതും അതിന് ശേഷം റോഡിലൂടെ വളരെ സിംപിൾ ആയി റേസിങ് നടത്തുകയുമാണ് ഈ കുഞ്ഞുങ്ങൾ.
സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലായതോടെ നിരവധിപ്പേരാണ് ഈ കുരുന്നുകൾക്ക് അഭിനന്ദനങ്ങളുമായി എത്തുന്നത്. ഈ കുഞ്ഞുങ്ങളുടെ റേസിങ് കണ്ടപ്പോൾ ചെറുപ്പകാല ഓർമ്മകൾ വന്നുവെന്നാണ് പലരും വിഡിയോയ്ക്ക് കമന്റ് നൽകുന്നത്. ഇത്തരത്തിൽ കൗതുകം നിറഞ്ഞ വണ്ടികളും മറ്റും ചെറുപ്പത്തിൽ ഉണ്ടാക്കിയിട്ടുണ്ടെന്നും കണ്ടിട്ടുണ്ടെന്നുമൊക്കെ പറയുന്നവരും ഏറെയുണ്ട്. അതേസമയം ഏറ്റവും മനോഹരമായ ബാല്യകാലമാണ് ഈ കുരുന്നുകൾക്ക് ലഭിച്ചിരിക്കുന്നത് എന്നഭിപ്രായപ്പെടുന്നവരും ഒരുപാടുണ്ട്.
Read also: ഇടിമിന്നലേറ്റ് മരത്തിന്റെ ഉൾഭാഗം കത്തുന്നു..? വിഡിയോ വൈറൽ
അതേസമയം കഴിഞ്ഞ ദിവസം പങ്കുവെച്ച വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചുകഴിഞ്ഞു. കുഞ്ഞുങ്ങളുടെ വിഡിയോയ്ക്ക് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിനൊപ്പം ഈ കുഞ്ഞുങ്ങളുടെ നിർമ്മിതിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നവരും ഒരുപാടുണ്ട്. ഈ കുട്ടികൾ വളരെയധികം മിടുക്കന്മാരാണെന്നും ഏറെ കൈയടി അർഹിക്കുന്നതാണ് ഇവരുടെ കണ്ടുപിടുത്തം എന്നുമുള്ള അഭിപ്രായം കമന്റായി പങ്കുവെച്ചും ചിലർ എത്തുന്നുണ്ട്. എന്തായാലും സോഷ്യൽ ഇടങ്ങളിൽ ഹിറ്റായിക്കഴിഞ്ഞു ഈ കുട്ടി റേസർമാർ.
Story highlights: internet applause kids racing video