ഉടമയ്ക്ക് ഭക്ഷണവുമായി ഓഫീസിലേക്ക് പോകുന്ന വളർത്തുനായ- വൈറൽ വിഡിയോ

June 1, 2022

മനുഷ്യരോട് ഏറ്റവും സ്നേഹമുള്ള വളർത്തുമൃഗമാണ് നായകൾ. സമൂഹമാധ്യമങ്ങളിൽ ഏറ്റവും ചർച്ചയാകുന്ന ഒന്ന് കൂടിയാണ് ഇവയ്‌ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും. ഇപ്പോഴിതാ അത്തരത്തിൽ ഒരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളുടെ മുഴുവൻ മനം കവരുന്നത്. ഉടമയ്ക്ക് ഭക്ഷണവുമായി ഓഫീസിലേക്ക് പോകുന്ന നായയുടെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. വായിൽ തൂങ്ങിക്കിടക്കുന്ന ലഞ്ച് ബോക്സുമായി രണ്ട് കിലോമീറ്റർ ദൂരം നടന്നുപോകുന്ന നായയുടെ ദൃശ്യങ്ങൾ ഇതിനോടകം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

അതേസമയം ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട നായയാണ് ദൃശ്യങ്ങളിൽ ഉള്ളത്. ‘അച്ഛന് ഭക്ഷണം നൽകാൻ പോകുന്ന നായ’ എന്ന കുറുപ്പോടെ പങ്കുവയ്ക്കപ്പെട്ട വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. വിഡിയോ ഇതിനോടകം പത്ത് മില്യണിലധികം കാഴ്ചക്കാരെയും നേടിക്കഴിഞ്ഞു.

Read also: പുറംലോകത്തിന് പ്രവേശനമില്ലാത്ത ലോകത്തെ ഏറ്റവും നിഗൂഢമായ സ്ഥലം; ദുരൂഹത പേറി ‘ഏരിയ 51’

വളർത്തുനായകളുടെ രസകരവും സ്നേഹം നിറഞ്ഞതുമായ ഒരുപാട് വിഡിയോകൾ സോഷ്യൽ മീഡിയയുടെ മനം കവരാറുണ്ട്. നായകളുടെ സമയോചിത ഇടപെടൽ മൂലം ജീവൻ വരെ രക്ഷപ്പെട്ട നിരവധി മുഹൂർത്തങ്ങളും ഉണ്ടായിട്ടുണ്ട്. അടുത്തിടെ കാട്ടു മൃഗത്തിന്റെ ഉപദ്രവത്തിൽ ഇന്നും ഉടമയെ രക്ഷിച്ച ഒരു നായയുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുളത്തിൽ വീണ ബോൾ എടുക്കാൻ പോയ കുഞ്ഞിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന മറ്റൊരു നായയുടെ ചിത്രങ്ങളും വലിയ രീതിയിൽ പ്രചാരം നേടിയിരുന്നു. കുട്ടിയുടെ വസ്ത്രത്തിൽ കടിച്ചുപിടിച്ച് കുഞ്ഞിനെ കുളത്തിൽ വീഴുന്നതിൽ നിന്നും രക്ഷിച്ച നായ, പിന്നീട് നെറ്റ് ഉപയോഗിച്ച് ബോൾ എടുത്ത് കുഞ്ഞിന് നൽകുന്നതും ദൃശ്യങ്ങളിൽ കണ്ടിരുന്നു. നായയുടെ ബുദ്ധിപരമായ നീക്കം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള കൈയടി നേടിയതാണ്. ഇത്തരത്തിൽ വളർത്തുമൃഗങ്ങൾക്കൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ ഒട്ടനവധി ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്.

Story highlights: Internet Impressed video of dog walks two km to deliver lunch