‘വിക്രം’ സിനിമയിലെ പാട്ടുപാടി താരമായി അന്ധഗായകൻ; നേരിൽകണ്ട് എ ആർ റഹ്മാന്റെ മ്യൂസിക് സ്‌കൂളിൽ ചേർത്ത് കമൽഹാസൻ

June 23, 2022

വലിയ ആരാധകവൃന്ദമുള്ള താരമാണ് കമൽഹാസൻ. അത് അദ്ദേഹത്തിന്റെ അഭിനയത്തിനാലും ചലച്ചിത്ര രംഗത്തുള്ള സംഭവനകളാലും മാത്രമല്ല. മറ്റുള്ളവരോടുള്ള സ്നേഹവും കരുണയും കൊണ്ടാണ്. വിജയങ്ങൾക്കിടയിൽ അദ്ദേഹം മറ്റുള്ളവർക്കായി സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ റിലീസായ വിക്രം ബോക്സ് ഓഫീസ് ഭരിക്കുന്നത് തുടരുമ്പോൾ, ഹൃദയസ്പർശിയായ ഒരു സംഭവത്തിലൂടെ അദ്ദേഹം ആരാധകരുടെ ഹൃദയം വീണ്ടും കീഴടക്കി.

അടുത്തിടെ ഭിന്നശേഷിക്കാരനായ ഒരു യുവാവ് ഒരു സ്റ്റേജിൽ നിന്ന് വിക്രമിലെ ഗാനം ആലപിക്കുന്നത് വളരെയേറെ ശ്രദ്ധനേടിയിരുന്നു. ഇത് കമൽഹാസനെ വളരെയധികം ആകർഷിച്ചിരുന്നു. ഇപ്പോഴിതാ, ഈ ഗായകനെ നേരിൽ കാണാൻ ക്ഷണിച്ചിരിക്കുകയാണ് നടൻ. ഗായകനെ കാണുകയും അസാധ്യ ആലാപനത്തിന്റെ അഭിനന്ദനം അറിയിക്കുകയും ചെയ്തു നടൻ. സംഗീതത്തിലെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി എആർ റഹ്മാന്റെ സംഗീത സ്‌കൂളായ കെഎം മ്യൂസിക് കൺസർവേറ്ററിയിലും താരം അദ്ദേഹത്തെ ചേർത്തു.

വർഷങ്ങളായി ആരാധകരുമായി ഒരു ബന്ധം സ്ഥാപിച്ചതുകൊണ്ടാണ് ഇന്നും കമൽഹാസൻ ആഘോഷമായി മാറുന്നത്. ഈ ഭിന്നശേഷിക്കാരനായ കലാകാരനെ പരിചയപ്പെട്ടപ്പോൾ ഒരു സംഗീതസംവിധായകനാകാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി, അപ്പോഴാണ് അദ്ദേഹത്തെ കെഎം മ്യൂസിക് കൺസർവേറ്ററിയിൽ ചേർത്തത്. മുഴുവൻ കോഴ്‌സ് ഫീസും ഏറ്റെടുക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

Read Also: 14 അടി ദൂരത്തിൽ വാഷിംഗ് മെഷീൻ വലിച്ചെറിഞ്ഞ് യുവാവ്- അമ്പരപ്പിക്കുന്ന കാഴ്ച

അതേസമയം, ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഒരു ആക്ഷൻ എന്റർടെയ്‌നറാണ് വിക്രം. കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരാണ് ചിത്രത്തിൽ ഒരുമിച്ച് എത്തുന്നത്. സൂര്യ ഒരു അതിഥി വേഷത്തിൽ എത്തുമ്പോൾ, അർജുൻ ദാസ്, ഹരീഷ് ഉത്തമൻ, നരേൻ, കാളിദാസ് ജയറാം, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നു.

Story highlights- kamalhassan’s helping hands towards specialy abled singer