അനുരാഗിണി ഹിറ്റായി, ഇനി ‘രതിപുഷ്പം..’- ഈ കുഞ്ഞുമിടുക്കിയ്ക്ക് ഏത് പാട്ടും നിസാരം!

June 26, 2022

കാർത്തിക എന്ന കുഞ്ഞുഗായികയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. പേരുപറഞ്ഞാൽ അത്ര പരിചിതമായി തോന്നിയില്ലെങ്കിലും ആൾ പ്രസിദ്ധയാണ്. മുഖത്ത് രസകരമായ ഭാവങ്ങളുമായി അതിമനോഹരമായി പ്രയാസമേറിയ പാട്ടും പാടുന്ന ഒരു കുഞ്ഞുമിടുക്കിയാണ് കാർത്തിക. അനുരാഗിണി എന്ന ഗാനമാലപിച്ചാണ് കാർത്തികകുട്ടി ജനഹൃദയങ്ങളിൽ ചേക്കേറിയത്.

ഇപ്പോഴിതാ, രതിപുഷ്പം പൂക്കുന്ന രാവിൽ എന്ന ഗാനവുമായി എത്തിയിരിക്കുകയാണ് കാർത്തിക. ഇത്തവണ കരോക്കെയുടെ പിന്തുണയുമുണ്ട്. എന്താണെങ്കിലും കാർത്തികയുടെ മുഖഭാവങ്ങളും അനായാസമായുള്ള ആലാപനവുമാണ് ഏറ്റവും ശ്രദ്ധേയം. അതേസമയം, ഈ കുഞ്ഞുമിടുക്കിയുടെ ഒട്ടേറെ ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

ഇപ്പോൾ ഫ്‌ളവേഴ്‌സ് ടി വി ഒരുക്കുന്ന കുട്ടിത്താരങ്ങളുടെ സംസ്ഥാന സമ്മേളനം എന്ന പരിപാടിയിലും പാട്ടുമായി ഈ മിടുക്കി എത്തുന്നുണ്ട്. ആരും കേട്ടിരുന്നുപോകുന്ന ഗാന വൈഭവമാണ് ഈ പെൺകുട്ടിയുടേത്. നിരവധി ആളുകളാണ് ഈ പെൺകുട്ടിയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്. മൂന്നു വയസ്സിലധികം പ്രായം കുട്ടിക്ക് തോന്നുന്നുമില്ല. 

Read Also: മരക്കാറിനും ഹൃദയത്തിനും ശേഷം ഹിറ്റ് ജോഡികൾ വീണ്ടുമൊന്നിക്കുന്നു; പ്രണവ്- കല്യാണി പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ

കുഞ്ഞരിപ്പല്ലു കാട്ടി ചിരിച്ചും നിഷ്‌കളങ്കതയോടെ കൊഞ്ചിയുമെല്ലാം സൈബര്‍ലോകത്ത് താരമാകാറുണ്ട് ചില കുരുന്നുകള്‍. ഏതാനും നാളുകൾക്ക് മുൻപ് മനോഹരമായ ഒരു പാട്ടു പാടിക്കൊണ്ട് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു ഒരു കുഞ്ഞുവാവ. സംഗീത റാണി ലതാ മങ്കേഷ്‌കര്‍ പാടി അനശ്വരമാക്കിയ ‘ലഗ് ജാ ഗലേ സേ…’ എന്ന ഗാനമാണ് ഈ കുരുന്ന് അതിമനോഹരമായി ആലപിച്ചിരിക്കുന്നത്. ‘വോ കോന്‍ ഥി’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

Story highlights- karthika sings rathipushpam song