‘പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ..’- പറയാൻ വാക്കുകളില്ല; അസാധ്യ നൃത്തപ്രകടനവുമായി ഒരു മുത്തശ്ശി

June 2, 2022

പ്രായം ഒന്നിനും ഒരു തടസമല്ല. വലിയ കാര്യങ്ങൾ ചെയ്യാൻ ചെറിയ കുട്ടി എന്ന പരിധിയില്ല, അതുപോലെ ചുറുചുറുക്കുള്ള കാര്യങ്ങൾക്ക് മുതിർന്നയാൾ എന്ന അതിരുമില്ല. ആർക്കും മനസ് പറയുന്നതുപോലെ ചെയ്യാനുള്ള ആത്മവിശ്വാസമുണ്ടെങ്കിൽ ഏതുപ്രായത്തെയും തോൽപ്പിക്കാൻ സാധിക്കും. അതാണ് കേരളത്തിലെ ഒരു മുത്തശ്ശി തെളിയിക്കുന്നത്. സെറ്റുസാരിയുടുത്ത് സദസിന് മുന്നിൽ നിന്ന് മനോഹരമായി നൃത്തം ചെയ്യുകയാണ് ഈ മുത്തശ്ശി.

‘പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ..’ എന്ന ഗാനത്തിനൊപ്പമാണ് മുത്തശ്ശി ചുവടുവയ്ക്കുന്നത്. അതിമനോഹരമായും വളരെ വഴക്കത്തോടെയുമാണ് ഈ മുത്തശ്ശി നൃത്തം ചെയ്യുന്നത്. നിറഞ്ഞ സദസിൽ ഈ പ്രായത്തിലും ചുറുചുറുക്കോടെ നൃത്തം ചെയ്യുന്ന മുത്തശ്ശിയുടെ ആത്മവിശ്വാസത്തിന് കൈയടിക്കാതെ വയ്യ. സമൂഹമാധ്യമങ്ങളിലെല്ലാം ഈ നൃത്തം വൈറലായിക്കഴിഞ്ഞു.

Read Also: പ്രിയതമയ്ക്കായി എം ജി ശ്രീകുമാർ ഒരിക്കൽക്കൂടി ആ പ്രിയഗാനം പാടി..- ‘നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ..’- വിഡിയോ

അതേസമയം, ഇപ്പോൾ ചെറുപ്പക്കാരേക്കാൾ ആവേശവും ചുറുചുറുക്കും വാർധക്യത്തിൽ ഉള്ളവർക്കാണ് എന്ന് നിസംശയം പറയാം. കാരണം, സാഹസികമായ പ്രവർത്തികളിലും നൃത്തവേദിയിലുമെല്ലാം താരമാകുന്നത് ഇവരാണ്. അടുത്തിടെ  80 വയസ്സ് പിന്നിട്ട ഒരു വൃദ്ധ നൃത്തം ചെയ്യുന്ന കാഴ്ച വളരെയധികം ശ്രദ്ധേയമായിരുന്നു.

പരമ്പരാഗത രീതിയിൽ നീല സാരി ധരിച്ച ഒരു മുത്തശ്ശി ആരും ഇന്നുവരെ കാണാത്ത രീതിയിൽ ചുവടുവയ്ക്കുകയാണ്. പുഷ്പ എന്ന ചിത്രത്തിലെ സാമി സാമി എന്ന ഗാനത്തിനാണ് മുത്തശ്ശി ചുവടുവയ്ക്കുന്നത്. രസകരമായ വിഡിയോ ഇൻസ്റ്റാഗ്രാമിൽ നിരവധി ആളുകളെ നന്നായി രസിപ്പിക്കുകയും ചെയ്തു.

Story highlights- kerala grandmother dancing to hit malayalam song