പ്രേക്ഷക ഹൃദയങ്ങളിൽ നോവായി മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ; ചിത്രം ഒടിടി പ്ലാറ്റ്ഫോമിലേക്ക്
തിയേറ്ററുകളിൽ മികച്ച വിജയംനേടി കാഴ്ചക്കാരിൽ ഒരു നോവായി എത്തിയതാണ് മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറഞ്ഞ മേജർ എന്ന ചിത്രം. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ജൂലൈ മൂന്ന് മുതലായിരിക്കും സിനിമ സ്ട്രീം ചെയ്യുക.
2008 ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പ്രമേയമാക്കിയുള്ള ചിത്രത്തിൽ സന്ദീപ് ഉണ്ണികൃഷ്ണനെ അവതരിപ്പിക്കുന്നത് അദിവി ശേഷ് ആണ്. സെയ് മഞ്ജരേക്കര്‍ ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ ഭാര്യയുടെ വേഷത്തിലെത്തുന്നത്. ശോഭിത ധൂലിപാല, പ്രകാശ് രാജ്, രേവതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചത്. ശശി കിരണ്‍ ടിക്കയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
നടന് മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുസും സോണി പിക്ചേഴ്സ് ഇന്റര്‍നാഷനല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. 2008 നവംബര്‍ 27 നായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് മുംബൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ടത്. മുംബൈ താജ് മഹല്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് നടത്തിയ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍ എസ്ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്. പരുക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന് വെടിയേറ്റത്.
Read also: വീട്ടുടമയ്ക്ക് മക്കളെ പരിചയപ്പെടുത്തി കൊടുക്കാനെത്തിയ മാൻ, രസകരമായ വിഡിയോ
മലയാളിയായ സന്ദീപ് കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് ജനിച്ചത്. പിന്നീട് ബംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.
Story highlights: major movie release date declared