എന്റെ ജീവിതത്തിലെ ‘മെഗാ’ ക്ലിക്ക്; ശ്രദ്ധനേടി അദിതി രവി പങ്കുവെച്ച ചിത്രങ്ങൾ

June 11, 2022

ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമേ വേഷമിട്ടുള്ളുവെങ്കിലും അദിതി രവി മലയാളികളുടെ പ്രിയ നായികയാണ്. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിച്ച അദിതി ലോക്ക്ഡൗൺ സമയത്ത് സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. പത്താംവളവ്, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ നടി എത്തിയിരുന്നു.

ഇപ്പോഴിതാ, ജീവിതത്തിലെ ചില മെഗാ ക്ലിക്കുകൾ പങ്കുവയ്ക്കുകയാണ് നടി. മെഗാസ്റ്റാർ മമ്മൂട്ടി ക്യാമറയിൽ പകർത്തിയ ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. ക്യാമറയിൽ അദ്ദേഹം സെൽഫിയാണ് പകർത്തിയത്. മനോഹരമായ ചിത്രങ്ങളാണ് നടി പങ്കുവെച്ചത്.

സിനിമയില്‍ വിസ്മയങ്ങള്‍ ഒരുക്കുന്ന മമ്മൂട്ടിക്ക് അഭിനയം പോലെ പ്രിയപ്പെട്ടതാണ് ക്യാമറയും. ഫോട്ടോഗ്രഫിയോടുള്ള അദ്ദേഹത്തിന്റെ താല്‍പര്യങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധനേടാറുണ്ട്. പലതാരങ്ങൾക്കും മമ്മൂട്ടിയുടെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അടുത്തിടെ മകനും നടനുമായ ദുൽഖർ സൽമാനും മമ്മൂട്ടി പകർത്തിയ തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

Read Also: തിരക്കേറിയ മെട്രോയിൽ ഒന്നിച്ചൊരു സെൽഫി പകർത്താൻ ശ്രമിക്കുന്ന ദമ്പതിമാർ- ഹൃദ്യമായൊരു കാഴ്ച

അതേസമയം, അലമാര, ചെമ്പരത്തി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് അദിതി രവി. 2018 ൽ പുറത്തിറങ്ങിയ നാം എന്ന ചിത്രത്തിന് ശേഷം അദിതി രവി ഇപ്പോഴാണ് സിനിമയിൽ സജീവമായത്. ഇനി പീസ് എന്ന ചിത്രമാണ് നടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ജോജു ജോർജ് അവതരിപ്പിക്കുന്ന കർലോസ് എന്ന കഥാപാത്രത്തിന്റെ മകളുടെ വേഷത്തിലാണ് അദിതി എത്തുന്നത്. രേണുക എന്ന കഥാപാത്രത്തെയാണ് അദിതി അവതരിപ്പിക്കുന്നത്. പീസിൽ അദിതി രവിക്ക് പുറമെ ആശാ ശരത്തും ലെനയും അഭിനയിക്കുന്നുണ്ട്.

Story highlights- mammootty capturing aditi ravi’s photo