തിരക്കേറിയ മെട്രോയിൽ ഒന്നിച്ചൊരു സെൽഫി പകർത്താൻ ശ്രമിക്കുന്ന ദമ്പതിമാർ- ഹൃദ്യമായൊരു കാഴ്ച

June 10, 2022

ഹൃദയം കവരുന്ന ഒട്ടേറെ കാഴ്ചകളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. ഹൃദയസ്പർശിയായ വിശേഷങ്ങൾ നിരന്തരം വരുന്ന സമൂഹമാധ്യമങ്ങളിൽ വേറിട്ടൊരു കാഴ്ച ശ്രദ്ധേയമാകുകയാണ്. മാത്യു ബെന്നി എന്ന പേരിലുള്ള ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. തിരക്കേറിയ മെട്രോയ്ക്കുള്ളിൽ ഒരു വ്യക്തി തന്റെ ഭാര്യയുമൊത്ത് ഒരു സെൽഫി പകർത്താൻ ശ്രമിക്കുന്നു. വളരെ മനോഹരമാണ് ആ കാഴ്ച.

ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വൈറലായ വിഡിയോയിൽ, ദമ്പതികൾ ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യുന്നത് കാണാം. അതിനിടയിൽ ഭാര്യയെ വിളിച്ച് സെൽഫി പകർത്തുകയാണ് ഇദ്ദേഹം. വളരെ ഹൃദ്യമാണ് ഈ കാഴ്ച. ഇത്തരം കാഴ്ചകൾ എപ്പോഴും ആളുകളുടെ ഹൃദയം നിറയ്ക്കും.

Read Also: ‘ഒരു അൽഫോൺസ് പുത്രൻ സിനിമ’; ‘ഗോൾഡ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ

ബന്ധങ്ങൾ തമ്മിലുള്ള ഊഷ്മളത നഷ്ടമായി വഴിയുന്ന കാലമാണിത്. പരസ്പരം കണ്ടാൽ ഒരേവീട്ടിലുള്ളവർ പോലും ചിരിക്കാത്ത അവസ്ഥയുള്ള, അയൽപക്കത്ത് ആരാണ് താമസിക്കുന്നതെന്ന് അറിയാത്ത ഒരു കാലമാണിത്. അപ്പോഴാണ് ഇത്തരത്തിലൊരു കാഴ്ച കൗതുകമായി മാറുന്നത്. എല്ലാവരും തിരക്കുകൾക്കിടയിൽ ബന്ധങ്ങൾ ചേർത്തുനിർത്താൻ മറക്കുമ്പോൾ വളരെയധികം സന്തോഷവും സ്നേഹവും പകരുകയാണ് ഈ കാഴ്ച.

Story highlights-  man trying to take a selfie with his wife