“ഹാ നമ്മടെ താമരശ്ശേരി ചുരം..”; ‘വെള്ളാനകളുടെ നാട്’ എന്ന ചിത്രത്തിലെ റോഡ് റോളർ രംഗം ചിത്രീകരിച്ചതിനെ പറ്റിയുള്ള ഓർമ്മകളിൽ മണിയൻ പിള്ള രാജു
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ചിത്രമാണ് ‘വെള്ളാനകളുടെ നാട്.’ ഒരേ പോലെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്ത ചിത്രത്തിലെ രംഗങ്ങളൊക്കെ പ്രേക്ഷകർക്ക് മനഃപാഠമാണ്. മോഹൻലാലും ശോഭനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദർശനാണ്.
മണിയൻ പിള്ള രാജുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയും താരം അവതരിപ്പിച്ചിട്ടുണ്ട്. മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒട്ടേറെ രംഗങ്ങൾ ഉള്ള ഒരു ചിത്രം കൂടിയാണ് ‘വെള്ളാനകളുടെ നാട്.’ ഇപ്പോൾ ചിത്രത്തിലെ ഒരു രംഗം ചിത്രീകരിച്ചതിന്റെ ഓർമ്മകൾ അറിവിന്റെ വേദിയിൽ പങ്കുവെച്ചിരിക്കുകയാണ് മണിയൻ പിള്ള രാജു.
അന്തരിച്ച താരം പപ്പു വലിയ കൈയടി നേടിയ സുലൈമാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. സുലൈമാൻ ഉൾപ്പെടുന്ന സീനുകളൊക്കെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. അത്തരത്തിലൊരു സീനാണ് റോഡ് റോളർ ആന വലിച്ചു കൊണ്ട് പോകുന്ന രംഗം. ഈ രംഗം ചിത്രീകരിച്ചതിന്റെ വിശേഷങ്ങളാണ് മണിയൻ പിള്ള രാജു പങ്കുവെയ്ക്കുന്നത്.
കോഴിക്കോട് വെസ്റ്റ് ഹില്ലിലുള്ള ഒരു വീടാണ് ഈ രംഗത്തിനായി തിരഞ്ഞെടുത്തത്. റെഡ് റോളർ വീടിന്റെ മതിൽ ഇടിച്ച് മതിൽ തകരുന്നതാണ് സീൻ. സീൻ എടുത്തതിന് ശേഷം പ്രൊഡക്ഷൻ ടീം തന്നെ മതിൽ കെട്ടിക്കൊടുക്കുകയും ചെയ്തുവെന്നാണ് താരം പറയുന്നത്. പക്ഷെ ഇതിന് ശേഷം നാലോളം തവണ പല വാഹനങ്ങളും വീട്ടിലെ മതിലിൽ ഇടിച്ചുവെന്നാണ് പറയുന്നത്.
മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ അവതാരകനും ഫ്ളവേഴ്സ് ഗ്രൂപ്പ് എംഡിയും കൂടിയായ ആർ ശ്രീകണ്ഠൻ നായരാണ് ഫ്ളവേഴ്സ് ഒരു കോടിയുമായി എല്ലാ ദിവസവും 9 മണിക്ക് പ്രേക്ഷകരിലേക്കെത്തുന്നത്. വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ഫ്ളവേഴ്സ് ഒരു കോടിക്ക് പ്രേക്ഷകർ ഏറെയാണ്.
Story Highlights: Maniyan pilla raju about a famous scene in vellanakalude nadu