“എത്രയോ ജന്മമായി..”; കുട്ടേട്ടനോടൊപ്പം മലയാളത്തിലെ ഹിറ്റ് പ്രണയ ഗാനം ആലപിച്ച് അഭിരാമി, മനസ്സ് നിറഞ്ഞ് പ്രേക്ഷകർ

June 22, 2022

മലയാളത്തിലും തമിഴിലും കുറെയേറെ മികച്ച സിനിമകളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് അഭിരാമി. ‘ഞങ്ങൾ സന്തുഷ്ടരാണ്‌’ അടക്കമുള്ള മലയാള ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച അഭിരാമി കമൽ ഹാസൻ ചിത്രമായ ‘വിരുമാണ്ടി’യിലെ നായിക കഥാപാത്രത്തിലൂടെയാണ് വലിയ പ്രശസ്‌തി നേടുന്നത്. ഇപ്പോൾ അഭിരാമി ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിലെത്തിയിരിക്കുകയാണ്.

തന്റെ ജീവിതത്തിലെ ഒട്ടേറെ നല്ല ഓർമ്മകൾ അഭിരാമി വേദിയിൽ പങ്കുവെക്കുന്നുണ്ട്. താരം പങ്കുവെച്ച പല അനുഭവങ്ങളും പ്രേക്ഷകർക്ക് ഹൃദ്യമായി മാറുകയായിരുന്നു. അറിവിന്റെ വേദിയിലെ റോബോട്ടിക് ആരാധകനായ കുട്ടേട്ടനോടൊപ്പം അഭിരാമി പാടിയ ഒരു ഗാനമാണ് ഇപ്പോൾ വൈറലാവുന്നത്.

‘സമ്മർ ഇൻ ബത്‌ലഹേം’ എന്ന ചിത്രത്തിലെ “എത്രയോ ജന്മമായി..” എന്ന എക്കാലത്തെയും ഹിറ്റ് മലയാള ഗാനമാണ് അഭിരാമിയും കുട്ടേട്ടനും വേദിയിൽ ഒരുമിച്ച് പാടിയത്. മികച്ച ഒരു ഗായിക കൂടിയായ അഭിരാമി അതിമനോഹരമായാണ് ഈ ഗാനം ആലപിച്ചത്.

നേരത്തെ കമൽ ഹാസനൊപ്പം അഭിനയിച്ചതിനെ പറ്റിയുള്ള ഓർമ്മകൾ അഭിരാമി വേദിയിൽ പങ്കുവെച്ചിരുന്നു. കമൽ സാർ എപ്പോഴും മറ്റുള്ളവരിൽ നിന്ന് പഠിക്കാൻ ശ്രമിക്കുന്ന നടനാണെന്നാണ് അഭിരാമി പറയുന്നത്. താൻ തന്റെ പേര് സ്വീകരിച്ചത് കമൽ ഹാസന്റെ പ്രശസ്‌ത ചിത്രമായ ഗുണയിലെ നായിക കഥാപാത്രത്തിൽ നിന്നാണെന്ന് അറിഞ്ഞത് അദ്ദേഹത്തിന് വലിയ കൗതുകമായിരുന്നുവെന്നും അഭിരാമി കൂട്ടിച്ചേർത്തു.

Read More: “ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ..” മലയാളികളെ പ്രണയാർദ്രരാക്കിയ അതിമനോഹര ഗാനവുമായി പാട്ടുവേദിയിൽ ശ്രീഹരി

വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ഫ്‌ളവേഴ്‌സ് ഒരു കോടിക്ക് പ്രേക്ഷകർ ഏറെയാണ്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ അവതാരകനും ഫ്ളവേഴ്‌സ് ഗ്രൂപ്പ് എംഡിയും കൂടിയായ ആർ ശ്രീകണ്ഠൻ നായരാണ് ഫ്‌ളവേഴ്‌സ് ഒരു കോടിയുമായി എല്ലാ ദിവസവും 9 മണിക്ക് പ്രേക്ഷകരിലേക്കെത്തുന്നത്.

Story Highlights: Abhirami and kuttettan sing a duet song