“ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ..” മലയാളികളെ പ്രണയാർദ്രരാക്കിയ അതിമനോഹര ഗാനവുമായി പാട്ടുവേദിയിൽ ശ്രീഹരി

June 21, 2022

പാട്ടുവേദിയിലെ മിടുമിടുക്കനായ പാട്ടുകാരനാണ് ശ്രീഹരി. പാടാൻ വളരെ ബുദ്ധിമുട്ടുള്ള ഗാനങ്ങൾ വേദിയിൽ ആലപിച്ച് പ്രേക്ഷകരെയും വിധികർത്താക്കളെയും അമ്പരപ്പിക്കാറുള്ള കൊച്ചു ഗായകൻ മലയാളി പ്രേക്ഷകരെ പ്രണയാർദ്രരാക്കിയ ഒരു ഗാനവുമായിട്ടാണ് ഇത്തവണ പാട്ടുവേദിയിൽ എത്തിയത്.

പ്രശസ്‌ത സംവിധായകൻ കമൽ സംവിധാനം നിർവഹിച്ച ‘ചമ്പക്കുളം തച്ചൻ’ എന്ന ചിത്രത്തിലെ “ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ..” എന്ന് തുടങ്ങുന്ന ഗാനമാണ് ശ്രീഹരി വേദിയിൽ ആലപിച്ചത്. മലയാള സിനിമയുടെ പ്രിയപ്പെട്ട സംഗീതജ്ഞൻ രവീന്ദ്രൻ മാഷ് സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബിച്ചു തിരുമലയാണ്. ഗാനഗന്ധർവ്വൻ യേശുദാസ് ആലപിച്ച ഗാനത്തിൽ വിനീതും രംഭയുമാണ് അഭിനയിച്ചിരിക്കുന്നത്. ഈ ഗാനത്തിന്റെ അതിമനോഹരമായ ആലാപനത്തിലൂടെ പ്രേക്ഷകരുടെ മനസ്സ് കവരുകയായിരുന്നു ശ്രീഹരി.

Read More: കുയിൽനാദവുമായി സംഗീത വേദിയിൽ ദേവനക്കുട്ടി, കൈയടികളോടെ എതിരേറ്റ് വിധികർത്താക്കൾ; മനോഹരമായ മറ്റൊരു നിമിഷത്തിന് സാക്ഷിയായി ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി

ആസ്വാദനത്തിന്റെ പുതുതലങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്.

അദ്‌ഭുതപ്പെടുത്തുന്ന ആലാപന മികവാണ് ടോപ് സിംഗറിലെ കുരുന്നു ഗായകർ കാഴ്‌ചവെയ്ക്കാറുള്ളത്. ചെറിയ പ്രായത്തിൽ തന്നെ ഈ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌.

Read More: ‘മീനൂട്ടി എപ്പോഴാ ജനിച്ചത്?’- മേഘ്‌നക്കുട്ടിക്ക് ഒരു സംശയം; പാട്ടുവേദിയിൽ രസകരമായ ഒരു നിമിഷം

Story Highlights: Sreehari sings an evergreen malayalam romantic song