‘മീനൂട്ടി എപ്പോഴാ ജനിച്ചത്?’- മേഘ്‌നക്കുട്ടിക്ക് ഒരു സംശയം; പാട്ടുവേദിയിൽ രസകരമായ ഒരു നിമിഷം

June 21, 2022

മലയാളികളുടെ പ്രിയ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ആലാപന മധുരത്തിലൂടെയും കുസൃതിയിലൂടെയും കുരുന്നുപ്രതിഭകൾ മനം കവരുന്ന ഷോയുടെ ഭാഗമായി അടുത്തിടെ ആരംഭിച്ച മ്യൂസിക് ഉത്സവിലും ഒട്ടേറെ മനോഹരമായ നിമിഷങ്ങൾ പിറക്കാറുണ്ട്. പാട്ടുവേദിയിലെ എല്ലാ കുഞ്ഞു ഗായകർക്കും ഒട്ടേറെ ആരാധകരുമുണ്ട്. കുറുമ്പ് നിറഞ്ഞ സംസാരത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ മിടുക്കിയാണ് മേഘ്‌ന സുമേഷ്.

ഇപ്പോഴിതാ, പാട്ടുപാടാൻ എത്തിയ മേഘ്‌നയെ ഒന്ന് കുഴപ്പുച്ചിരിക്കുകയാണ് ജഡ്ജസ്. അവതാരകയായ മീനൂട്ടിയുടെ പ്രായം കണക്കുകൂട്ടുന്നതിലാണ് മേഘ്‌നയെ ജഡ്ജസ് പറ്റിച്ചത്. മീനൂട്ടിക്ക് 20 വയസാണെന്നു എം ജി ശ്രീകുമാർ പറഞ്ഞപ്പോൾ, അത്രയുമൊന്നുമില്ല പതിനൊന്നു വയസുള്ളൂ എന്ന് മേഘ്‌ന തിരുത്തുന്നു. എന്നാൽ അത് തെറ്റാണെന്നു മീനൂട്ടി പറഞ്ഞതോടെ ഈ കുഞ്ഞുമിടുക്കി കൺഫ്യൂഷനിലായി. പിന്നീടുള്ള ചോദ്യവും ആലോചനയുമെല്ലാം വളരെ രസകരമാണ്.

പാട്ടിനൊപ്പം കുസൃതി നിറഞ്ഞ സംസാരമാണ് മേഘ്‌നയെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാക്കിയത്. പാട്ടിനൊപ്പം രസികൻ തമാശകളും കുസൃതിയുമായി എത്തുന്ന മേഘ്‌ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ്.ഓരോ എപ്പിസോഡിലും മേഘ്‌നക്കുട്ടിക്ക് പറയാൻ ഒട്ടേറെ വിശേഷങ്ങളുണ്ട്. ഓഡിഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മുതൽ തന്നെ ശ്രദ്ധേയയായതാണ്‌ മേഘ്‌ന എന്ന കുട്ടിപ്പാട്ടുകാരി. തുടക്കം മുതൽ തന്നെ പെട്ടെന്നുള്ള മേഘ്‌നയുടെ മറുപടികൾ വളരെയധികം ശ്രദ്ധേയമായിരുന്നു.

Read Also: ‘ജുംകാ ബറേലി വാല..’; ക്ലാസ് മുറിയിൽ നൃത്തവുമായി അധ്യാപികയും വിദ്യാർത്ഥിനികളും- ഹൃദ്യമായ കാഴ്ച

മലയാളം ടെലിവിഷനിൽ ഏറെ ആരാധകരുള്ള പരിപാടികളിലൊന്നാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ഗായകരായ എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം, സംഗീത സംവിധായകൻ എം ജയചന്ദ്രൻ, എന്നിവരാണ് ഷോയുടെ വിധികർത്താക്കൾ. മീനാക്ഷിയാണ് പരിപാടിയുടെ അവതാരക.

Story highlights- mekhna sumesh and meenakshi funny talks