കുളത്തിൽ ചാടി ഇനി ആറ്റിലെ പൊങ്ങു; ചിരിനിറച്ച് വെള്ളരി പട്ടണം ടീസർ

June 11, 2022

മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് വെള്ളരി പട്ടണം. പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ ടീസർ. സൗബിന്‍ അവതരിപ്പിക്കുന്ന ലീഡര്‍ കെ പി സുരേഷിനെയും മഞ്ജു വാര്യരെയും കോട്ടയം രമേശിനേയുമാണ് ടീസറിൽ കാണുന്നത്. ആക്ഷേപഹാസ്യ രൂപേണ തയ്യാറാക്കിയിരിക്കുന്ന ചിത്രമാണെന്ന് സൂചന നൽകിക്കൊണ്ടാണ് ടീസർ ഒരുക്കിയിരിക്കുന്നതും.

മലയാളികളുടെ പ്രിയതാരങ്ങളായ മഞ്ജു വാര്യരും സൗബിന്‍ സാഹിറും ഒരുമിച്ചെത്തുന്ന രണ്ടാമത്തെ ചിത്രമാണ് വെള്ളരി പട്ടണം. ഇരുവരും ഒന്നിച്ച ആദ്യ ചിത്രം അടുത്തിടെ പ്രേക്ഷകരിലേക്കെത്തിയ ജാക്ക് ആൻഡ് ജിൽ ആണ്. അതേസമയം വെള്ളരി പട്ടണം മഹേഷ് വെട്ടിയാറാണ് സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകനും ശരത് കൃഷ്ണയും ചേര്‍ന്ന് രചന നിര്‍വഹിക്കുന്നു. ഫുള്‍ഓണ്‍ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അപ്പു എന്‍ ഭട്ടതിരിയും അര്‍ജുന്‍ ബെന്നുമാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്.

മഞ്ജു വാര്യർക്കും സൗബിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ ,കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, വീണ നായര്‍, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

Read also: കാൻസറാണെന്ന് അറിഞ്ഞപ്പോൾ കരഞ്ഞുപോയി, രോഗത്തെ മനക്കരുത്തുകൊണ്ട് അതിജീവിച്ച കഥയുമായി നടി മഹിമ…

അതേസമയം ഇരുവരുടേതുമായി ഏറ്റവും അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം ജാക്ക് ആൻഡ് ജിൽ ആണ്. സന്തോഷ് ശിവൻ ആണ് സിനിമ സംവിധാനം ചെയ്തത്. ഹോളിവുഡിലെയും ബോളിവുഡിലെയും വലിയ സാങ്കേതിക വിദഗ്ദ്ധർ അണിനിരന്ന ചിത്രം സന്തോഷ് ശിവൻ മഞ്ജു വാര്യർ കൂട്ടുകെട്ടിൽ വിരിഞ്ഞ ആദ്യ ചിത്രം കൂടിയാണ്. 

Story highlights: Manju Warrier Soubin Shahir movie teaser