കൊഞ്ചി കരയല്ലേ…മലയാളി ഹൃദയങ്ങളിൽ വിരഹത്തിന്റെ വേദന നിറച്ച ഗാനവുമായി കൃഷ്ണശ്രീ, മനസ് നിറഞ്ഞ് വേദി
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ… വിരഹത്തിന്റെ വേദനയ്ക്കൊപ്പം പ്രണയത്തിന്റെ മനോഹാരിതകൂടി പറഞ്ഞ് ആസ്വാദകരുടെ ഹൃദയതാളങ്ങൾ കവർന്ന ഈ മനോഹരഗാനവുമായി ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിൽ എത്തുകയാണ് കൊച്ചുഗായിക കൃഷ്ണശ്രീ. കെ ജെ യേശുദാസിന്റെയും ജാനകിയമ്മയുടെയും ശബ്ദത്തിലൂടെ മലയാളികൾ കേട്ടാസ്വാദിച്ച ഈ ഗാനവുമായി കോഴിക്കോടുകാരി കൃഷ്ണശ്രീ എത്തുമ്പോൾ പ്രേക്ഷകരും പാട്ട് വേദിയും ഒരുപോലെ ആവേശത്തിലാണ്. ബിച്ചു തിരുമലയുടെ വരികൾക്ക് ഇളയരാജ സംഗീതം നൽകിയ ഗാനം പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന ചിത്രത്തിലെ ഗാനം മലയാളികളുടെ എക്കാലത്തെയും പ്രിയഗാനങ്ങളിൽ ഒന്നാണ്. വളരെ മെലോഡിയസായി വേദിയിൽ ഈ പാട്ട് പാടുന്ന കൃഷ്ണശ്രീയെ നിറഞ്ഞ കൈയടികളോടെയാണ് വിധികർത്താക്കളും സ്വീകരിക്കുന്നത്.
കേൾവിക്കാരെ മുഴുവൻ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയാണ് ഈ കൊച്ചുഗായിക. ഗംഭീരമായ ആലാപനമികവോടെ വേദിയിൽ ഈ ഗാനം ആലപിക്കുന്ന കുഞ്ഞുമോൾക്ക് നൂറിൽ തൊണ്ണൂറ്റി ഏഴ് മാർക്കും നൽകുന്നുണ്ട് ജഡ്ജസ്. ഒപ്പം മിഡായികളും സ്നേഹം നിറഞ്ഞ വാക്കുകളുമായി ഈ കുരുന്നിന് നിറഞ്ഞ പ്രോത്സാഹനമാണ് ഈ പാട്ട് വേദി സമ്മാനിക്കുന്നത്.
Read also: ഇന്നലെ നീയൊരു… ഗംഭീരമായി പാടി അസ്ന; അമ്മയുടെ ഓർമ്മകളിൽ എം ജയചന്ദ്രൻ…
അതേസമയം ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ കുരുന്നുകളുടെ ഓരോ പാട്ടുകളെയും ഹൃദയത്തിലേറ്റാറുള്ള ആരാധകർക്ക് മറ്റൊരു മനോഹര നിമിഷം സമ്മാനിക്കുകയാണ് ഈ വിരഹഗാനത്തിലൂടെ കൃഷ്ണശ്രീ. എത്ര പ്രയാസമേറിയ പാട്ടും വളരെ ലാഘവത്തോടെയും ഗംഭീരമായും പാടാറുള്ള ഈ കുഞ്ഞുമോളുടെ പാട്ടിന്റെ സിലക്ഷനെയും ആലാപനത്തെയും ഇത്തവണയും നിറഞ്ഞ കൈയടികളോടെയാണ് വിധികർത്താക്കൾ സ്വീകരിച്ചിരിക്കുന്നത്.
നിഷ്കളങ്കമായ വർത്തമാനങ്ങൾക്കൊണ്ടും മധുരസുന്ദര ശബ്ദം കൊണ്ടും പ്രേക്ഷകരുടെ ഇഷ്ടഗായകരിൽ ഒരാളായി മാറിക്കഴിഞ്ഞു കൃഷ്ണശ്രീ. ടോപ് സിംഗർ വേദിയിലെ ഓരോ കുരുന്നുകളെയും സംഗീതംകൊണ്ടും സ്നേഹംകൊണ്ടും മൂടാറുള്ള വിധികർത്താക്കൾ ഏറ്റവും സ്നേഹത്തോടെ ക്രിസ്മസ് ട്രീ എന്നാണ് ഈ കുരുന്നിനെ വിളിക്കുന്നതുപോലും.
Story highlights: Melodious singing of Krishnasree’s Evergreen hit Song Konchi Karayalle