ഗ്രാമത്തെ വിഴുങ്ങാൻ എത്തിയ സുനാമിയോ..? വൈറലായ ദൃശ്യങ്ങൾക്ക് പിന്നിൽ
കാഴ്ചയിൽ കൗതുകമാകുന്നതും ഭീതിയുണർത്തുന്നതുമായ നിരവധി ചിത്രങ്ങളും വിഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയ നമുക്ക് പരിചയപ്പെടുത്തിക്കഴിഞ്ഞു. ഇപ്പോഴിതാ അത്തരത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുകയാണ് കാഴ്ചയില് സുനാമിയാണെന്ന് തോന്നിക്കുന്ന ഒരു വിഡിയോ. ദൃശ്യങ്ങൾ കാണുമ്പോൾ കൂറ്റൻ തിരമാലകൾ വരുന്നതാണെന്നേ തോന്നുകയുള്ളൂ. എന്നാൽ യാഥാർഥ്യത്തിൽ സംഗതി അതല്ല. ആകാശത്തെ മേഘങ്ങൾ ഇളകിമറിയുന്ന കാഴ്ചയാണ് കാഴ്ചക്കാരെ മുഴുവൻ അമ്പരപ്പിക്കുന്ന ഈ വിഡിയോയിലുള്ളത്.
ദൃശ്യങ്ങൾ സൂക്ഷിച്ച് നോക്കിയാൽ വലിയ കെട്ടിടങ്ങളും അതിന് പിന്നിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളും റോഡിൽ അങ്ങിങ്ങായി നിൽക്കുന്ന മരങ്ങളുമൊക്കെ കാണാം. ഇവയുടെ മുകളിലേക്ക് കൂറ്റൻ തിരമാലകൾ കലിതുള്ളി വരുന്നതാണെന്നേ ഈ വിഡിയോ ആദ്യം കാണുന്നവർക്ക് തോന്നുകയുള്ളൂ. എന്നാൽ സൂക്ഷിച്ച് നോക്കുമ്പോൾ മാത്രമേ അത് മേഘങ്ങൾ ആണെന്ന് മനസിലാകുകയുള്ളു.
സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്ന വിഡിയോ ആരാണ് പകർത്തിയതെന്നോ, ഇത് എവിടെയാണ് സംഭവം എന്നോ വ്യക്തമല്ല. എന്നാൽ ഇതിനോടകം വലിയ ഒരു കൂട്ടം ആളുകൾ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു. ആകാശത്ത് വിരിഞ്ഞ ഈ കാഴ്ച കാണുന്നതിനായി ആളുകൾ ആ ഗ്രാമത്തിലുള്ളവരെ മുഴുവൻ വിളിക്കുന്നതും വിഡിയോയിൽ കേൾക്കാൻ സാധിക്കും. ആ ഗ്രാമത്തിലുള്ളവർ മുഴുവൻ ആവേശത്തോടെ ഏറ്റെടുത്ത ഈ കാഴ്ച സോഷ്യൽ ഇടങ്ങളിലും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
Read also: ഇത് തനി നാട്ടിൻപുറം സ്റ്റൈൽ റേസിങ്; സോഷ്യൽ ഇടങ്ങളിൽ ഹീറോയായി കുട്ടി റേസർമാർ
ഇത്തരം കാഴ്ചകൾ ആദ്യമാണെന്നും പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാരണമാകാം ഇത്തരം കാഴ്ചകൾ ഉണ്ടാകുന്നതെന്നുമൊക്കെ അഭിപ്രായപ്പെടുന്നവരും ഒരുപാടുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളിൽ വൈറലായ ദൃശ്യങ്ങൾ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു. ദൃശ്യങ്ങൾ കണ്ടവരിൽ കൂടുതൽ ആളുകൾക്കും ഈ കാഴ്ച തികച്ചും പുതിയൊരു അനുഭവമാണ് എന്നാണ് കുറിച്ചത്.
Story highlights: Mesmerising Video Shows Tsunami-Like Clouds, Internet Calls It Terrifying