ചുണ്ടുകൾ വരണ്ടുപൊട്ടുമ്പോൾ…ശ്രദ്ധിക്കാതെപോകുന്ന സൗന്ദര്യസംരക്ഷണം

June 22, 2022

ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് ചുണ്ടുകൾ വരണ്ടുപൊട്ടുന്നതും ചുണ്ടുകളുടെ നിറം മങ്ങുന്നതും. പലരും ഇത്തരം കാര്യങ്ങളെ ഗൗനിക്കാറേയില്ല. എന്നാൽ അൽപമൊന്ന് ശ്രദ്ധിച്ചാൽ ചുണ്ടുകൾക്കും നൽകാം മികച്ച സംരക്ഷണം.

മഞ്ഞുകാലത്താണ് കൂടുതൽ ആളുകളിലും ചുണ്ടുകൾ വരഞ്ഞുപൊട്ടുന്നത്. എന്നാൽ ചിലരിൽ വേനൽക്കാലത്തും ചുണ്ടുകൾ പൊട്ടാറുണ്ട്. ചുണ്ടുകൾ ഡ്രൈ ആകുമ്പോൾ പലരും ലിപ് ബാമുകൾ ഉപയോഗിക്കാറാണ് പതിവ്. എന്നാൽ ചുണ്ടുകളിലെ ചർമ്മം വളരെ സെൻസിറ്റിവ് ആയതിനാൽ ഇവയിൽ ഈർപ്പം അധികസമയം നിലനിൽക്കാറില്ല. സ്ഥിരമായി ലിപ് സ്റ്റിക്ക് ഉപയോഗിക്കുന്നതും ചുണ്ടുകളുടെ നിറം മങ്ങാൻ കാരണമാകും.

സൂര്യപ്രകാശം, അനാരോഗ്യകരമായ ഭക്ഷണക്രമം, സമ്മർദ്ദം, നിർജ്ജലീകരണം, പൊടി, ചായയുടെ ഉപയോഗം, കോഫി- കാർബണേറ്റഡ് പാനീയങ്ങൾ, ചുണ്ടിന്റെ തൊലി കളയുന്ന ശീലം, അമിതമായ മേക്കപ്പ് വസ്‌തുക്കളുടെ ഉപയോഗം എന്നിവയൊക്കെയാണ് ചുണ്ടിന്റെ നിറം നഷ്ടമാകുന്നതിനും കറുക്കുന്നതിനും കാരണമാകാറുണ്ട്.

ചുണ്ടിന്റെ നിറം വർധിപ്പിക്കുന്നതിനും അവയുടെ മൃദുത്വം നിലനിർത്തുന്നതിനും ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ചുണ്ടിൽ വെളിച്ചെണ്ണ പുരട്ടിയ ശേഷം ഒരു മിനിറ്റ് മസാജ് ചെയ്യണം. അത് രാത്രി മുഴുവൻ ചുണ്ടിൽ സൂക്ഷിക്കണം. വെളിച്ചെണ്ണയിൽ ഫാറ്റി ആസിഡുകൾ ഉണ്ട്. അത് ചുണ്ടുകളിൽ ജലാംശം നിലനിർത്തുന്നതിനും മൃദുവാക്കുന്നതിനും സഹായിക്കുന്നു.

നാരങ്ങയും തേനും വളരെ മികച്ച രീതിയിൽ ചുണ്ടിന്റെ നിറവ്യത്യാസം പരിഹരിക്കും. ചുണ്ടുകളിൽ നിന്ന് മൃതചർമ്മകോശങ്ങളെ നീക്കംചെയ്യാൻ സഹായിക്കുന്ന ബ്ലീച്ചിംഗ് ഏജന്റാണ് നാരങ്ങ. ചുണ്ടിൽ ജലാംശം നിലനിർത്താൻ തേനും സഹായിക്കുന്നു. കുക്കുമ്പറിനും ബീറ്റ്റൂട്ടിനും ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഉണ്ട്. ഇത് ചുണ്ടുകളെ ആരോഗ്യമുള്ളതും നല്ല നിറമുള്ളതാക്കിയും നിലനിർത്തും. കുക്കുമ്പർ ചുണ്ടുകൾക്ക് അവശ്യ പോഷകങ്ങൾ നൽകുകയും വരൾച്ചയും പൊട്ടലും നീക്കം ചെയ്യുകയും ചെയ്യും. ചുണ്ടുകളിൽ നിന്ന് പിഗ്മെന്റേഷൻ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു.

Read also: പക്ഷെ അതാണ് സുശിലിന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം: ‘777 ചാർലി’ കണ്ടപ്പോൾ അവളെക്കുറിച്ച് എഴുതണം എന്ന് തോന്നി…

അതേസമയം ചുണ്ടുകൾ സ്ഥിരമായി വരണ്ടുപൊട്ടുന്നവർ അതിന്റെ കാരണം കണ്ടെത്തണം. ഇത് അറിഞ്ഞാൽ മാത്രമേ ഇതിന് കൃത്യമായ പരിഹാരം കണ്ടെത്താനാകൂ. ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ ചുണ്ടിൽ നനവ് നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാണ്. ശരീരത്തിൽ ജലാംശം ഇല്ലാതാകുന്നതും ചുണ്ടുകൾ പൊട്ടുന്നതിന് കാരണമാകാറുണ്ട്.

ധാരാളം വെള്ളം കുടിക്കുക- ചുണ്ടിൽ ജലാംശം നിലനിര്‍ത്താന്‍ ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ചുണ്ടുകള്‍ ഇടയ്ക്കിടെ നനയ്ക്കാതിരിക്കുക. ഉമ്മിനീര് ചുണ്ടില്‍ നിന്ന് വറ്റുന്നതോടെ, അവ നമ്മുടെ ശരീരം ഉദ്പാദിപ്പിക്കുന്ന എണ്ണമയവും ഇല്ലാതാക്കും. ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍ മറ്റ് വഴികളില്ല, അതിനാൽ ചുണ്ടുകൾ ഇടയ്ക്കിടെ നനയ്ക്കാതിരിക്കുക.

Story highlights: Method to get rid of chapped lips