‘ഷോട്ടിന് കാത്ത് നില്‍ക്കേണ്ടി വന്നാല്‍ ചീത്ത വിളിക്കുന്നവര്‍ക്കിടയില്‍ ഇങ്ങനെയൊരാൾ..’; ട്വൽത്ത് മാൻ സെറ്റിൽ സഹായിയായി മോഹൻലാൽ- വിഡിയോ

June 20, 2022

വേറിട്ട കഥാപാത്രങ്ങളിലൂടെ മനസ് കവർന്ന താരമാണ് മോഹൻലാൽ. 44 വർഷത്തെ തന്റെ കരിയറിൽ ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും ചുവടുവയ്ക്കുകയാണ് ഇദ്ദേഹം. ഒരു സൂപ്പർതാര പരിവേഷമില്ലാതെ ആളുകളോട് ഇടപഴകുന്ന മോഹൻലാൽ പലപ്പോഴും ശ്രദ്ധനേടിയിട്ടുണ്ട്. ഇപ്പോഴിതാ, ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വൽത്ത് മാൻ എന്ന ചിത്രത്തിൽ സംവിധാന സഹായിയായ മോഹൻലാലിൻറെ വിഡിയോ ശ്രദ്ധനേടുകയാണ്.

മറ്റുതാരങ്ങളുടെ ഷോട്ടിൽ സഹായിയായി പ്രവർത്തിക്കുകയാണ് താരം. ഒപ്പം നിൽക്കുന്നവരുടെ ക്ഷേമവും മോഹൻലാൽ അന്വേഷിക്കുന്നത് കാണാം. അതുപോലെ തന്നെ സംവിധായകൻ ജീത്തുവിനോട് എങ്ങനെയാണ് ആ ഷോട്ട് വരേണ്ടത് എന്നതിനെക്കുറിച്ചും വിശദമായി തിരക്കുന്നു.

അതേസമയം, ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിലെ മൂന്നാമത്തെ ചിത്രമായ ‘ട്വൽത്ത് മാൻ’ മോഹൻലാലിന്റെ കഥാപാത്രമായ ചന്ദ്രശേഖർ എന്ന പോലീസ് ഉദ്യോഗസ്ഥനിലൂടെ വികസിക്കുന്ന വിചിത്രമായ ഒരു സംഭവമാണ് പങ്കുവയ്ക്കുന്നത്. 11 സുഹൃത്തുക്കളുടെയും അവരുടെ ജീവിതപങ്കാളികളുടെയും കഥയാണ് ചിത്രം പറയുന്നത്.

2022 മെയ് 20-ന് ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി സ്ട്രീം ചെയ്‌ത സിനിമയിൽ സൈജു കുറുപ്പ്, ലിയോണ ലിഷോയ്, അനുശ്രീ, ശിവദ, ഉണ്ണി മുകുന്ദൻ, അനു മോഹൻ, നന്ദു, പ്രിയങ്ക നായർ, രാഹുൽ മാധവ്, അദിതി രവി, അനു സിത്താര എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

Read Also: ലോകത്ത് ഒരു നടിക്കും ഇങ്ങനെയൊരു സമ്മാനം കിട്ടിയിട്ടുണ്ടാകില്ല- രസകരമായ പിറന്നാൾ വിഡിയോ പങ്കുവെച്ച് ദർശന രാജേന്ദ്രൻ

അതേസമയം,  ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുന്ന മറ്റൊരു ചിത്രമാണ് റാം.  തൃഷയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ‘റാം’. ഇന്ത്യയ്ക്ക് പുറമെ വിദേശരാജ്യങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്. ബിഗ് ബജറ്റിലാണ് ‘റാം’ ഒരുങ്ങുന്നത്.

Story highlights- mohanlal as assistant in twelth man location