“മൂന്നര പതിറ്റാണ്ടിന്റെ സ്നേഹബന്ധം, ഒടുവിൽ സൗഹൃദം സിനിമയിലേക്കെത്തുന്നു..”; ഷിബു ബേബി ജോണിനൊപ്പം ആദ്യ ചിത്രം ചെയ്യുന്നതിനെ പറ്റി നടൻ മോഹൻലാൽ

June 18, 2022

മോഹൻലാലിന്റെ ഓരോ ചിത്രത്തിനായും വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഏറ്റവും പുതിയ തലമുറയുടെ ഇഷ്‌ട നായകനും പ്രേക്ഷകരുടെ പ്രിയപ്പെട്ട ലാലേട്ടൻ തന്നെയാണ്. ഒട്ടേറെ മികച്ച സിനിമകളാണ് മോഹൻലാലിന്റേതായി റിലീസിനൊരുങ്ങുന്നത്.

ഇപ്പോൾ രാഷ്ട്രീയ പ്രവർത്തകനും മുൻ മന്ത്രിയും മോഹൻലാലിൻറെ സുഹൃത്തും കൂടിയായ ഷിബു ബേബി ജോണിനൊപ്പം ഒരു സിനിമയ്ക്കായി കൈ കോർക്കുകയാണ് നടൻ. അദ്ദേഹത്തിന്റെ പുതിയ നിർമാണ കമ്പനിയാണ് ജോൺ ആന്റ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ്. മോഹൻലാലാണ് കമ്പനിയുടെ ലോ​ഗോ പ്രകാശനം ചെയ്തത്.

അതോടൊപ്പം തന്നെ കമ്പനിയുടെ ആദ്യത്തെ ചിത്രത്തിൽ താൻ നായകനായി എത്തുന്നുവെന്നും പറഞ്ഞിരിക്കുകയാണ് മോഹൻലാൽ. യുവസംവിധായകനായ വിവേകാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും ജീത്തു ജോസഫിന്റെ ‘റാം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായാലുടൻ ചിത്രത്തിൽ പങ്കുചേരുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

Read More: “മോനെ സിനിമ കണ്ടു, നീ അസ്സലായിട്ട് ചെയ്‌തു..”; ജോൺ ലൂഥറിലെ അഭിനയത്തിന് തനിക്കേറെ പ്രിയപ്പെട്ട മഹാനടന്റെ അഭിനന്ദനം ലഭിച്ചതിന്റെ ഓർമ്മയിൽ നടൻ ജയസൂര്യ

അതേ സമയം മോഹൻലാലിന് പിറന്നാളാശംസ നേർന്ന് കൊണ്ട് ഷിബു ബേബി ജോൺ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമായിരുന്നു. ഈ കഴിഞ്ഞ മെയ് 21 നാണ് മോഹൻലാൽ പിറന്നാൾ ആഘോഷിച്ചത്. ‘നിങ്ങൾ പങ്കുവെച്ച അത്ഭുതകരമായ ആശംസകൾക്കും സന്ദേശങ്ങൾക്കും എല്ലാവർക്കും നന്ദി. ഈ ദിവസം നിങ്ങൾ എല്ലാവരും എനിക്ക് വേണ്ടി ചെയ്ത എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. നിങ്ങളെല്ലാവരും എന്റെ ജീവിതത്തിൽ ഉണ്ടായതിൽ ഞാൻ ശരിക്കും ഭാഗ്യവാനാണ്. നന്ദി’- ആശംസകൾക്ക് നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Story Highlights: Mohanlal to act in shibu baby john’s first film