അന്യംനിന്നുപോകാൻ അനുവദിക്കരുത്; തുളസിയുടെ തുമ്പിൽ ഒളിഞ്ഞിരിക്കുന്നത് ഒട്ടനവധി ഗുണങ്ങൾ
തുളസിയുടെ ഇലത്തുമ്പിൽ ഒളിഞ്ഞിരിക്കുന്നത് നിരവധി ഗുണങ്ങളാണ്. ആരോഗ്യത്തിന് പുറമെ സൗന്ദര്യകാര്യത്തിലും മുന്നിലാണ് തുളസിച്ചെടി. ഒന്നും രണ്ടുമല്ല ഒട്ടനവധിയുണ്ട് തുളസിയുടെ മൂല്യങ്ങൾ. പണ്ടൊക്കെ പാടത്തും പറമ്പിലും ഒരുപാട് കണ്ടിരുന്ന തുളസിച്ചെടി ഇന്ന് വളരെ വിരളമായി മാത്രമേ കാണാറുള്ളൂ. എന്നാൽ ജലദോഷം മുതൽ കാൻസർ വരെയുള്ള രോഗങ്ങളെ തടയാൻ ഏറ്റവും ഫലപ്രദമായ ഒരു ഔഷധച്ചെടിയാണ് തുളസി.
ആയുർവേദ ഗ്രന്ഥങ്ങളിൽ പോലും പരാമർശിക്കുന്ന ഈ തുളസി മനസിനും ശരീരത്തിനും തലച്ചോറിനും വരെ ഒരുപോലെ പ്രദമാണ്. തുളസി ഇലകൾ ചവയ്ക്കുന്നത് ചുമയും പനിയും ഒഴിവാക്കുന്നതിന് സഹായിക്കുന്നു. ബ്രോങ്കൈറ്റിസ്, ആസ്ത്മ ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടുവാനും ഇത് സഹായിക്കുന്നു. തുളസി ഇലകൾ ആൻറിബയോട്ടിക്, അണുനാശിനി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. തുളസി ഇലയുടെ നീര് മുറിവ് വേഗത്തിൽ ഉണങ്ങാനും സഹായിക്കും.
ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും തുളസി സഹായിക്കും. അതുപോലെത്തന്നെ പ്രമേഹത്തിന്റെ ലക്ഷണങ്ങൾ തടയാനും തുളസി ഉത്തമമാണ്. അതിന് പുറമെ കാൻസർ കോശങ്ങളുടെ വളർച്ച കുറച്ചുകൊണ്ട് തുളസി കാൻസറിനെ തടയുന്നുവെന്നും പഠനങ്ങൾ പറയുന്നുണ്ട്. തുളസി ഇലകൾ വെള്ളത്തിൽ തിളപ്പിച്ച് മിശ്രിതം ദിവസവും കുടിക്കുക. ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ ഇത് സഹായിക്കും.
Read also: ഞാൻ വലുതാകുമ്പോൾ അന്നെ കെട്ടട്ടെ; വൈറലായി ഒരു കുട്ടി പ്രൊപ്പോസൽ, ചിരി വിഡിയോ
അതേസമയം ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും തുളസി ബെസ്റ്റാണ്. തുളസിയില അരച്ച് മുഖത്തിടുന്നത് മുഖത്തെ പാടുകൾ ഇല്ലാതാക്കാനും മുഖം തിളങ്ങാനും സഹായിക്കും. മുഖക്കുരു ഇല്ലാതാക്കാൻ തുളസിയിലയും ചന്ദനവും ആര്യവേപ്പും ചേർത്തരച്ച ശേഷം 15 മിനിറ്റ് മുഖത്ത് പുരട്ടിവയ്ക്കുക, അതിന് ശേഷം കഴുകിക്കളയാവുന്നതാണ്. തുളസി ഒരു നല്ല മോയ്സ്ചറൈസർ കൂടിയാണ്.
Story highlights: Most Useful Health Benefits of Tulsi Plant