ഇത് അമ്മയുടെ കരുതൽ; ഒഴുക്കിൽപ്പെട്ട കുട്ടിയാനയെ സാഹസികമായി രക്ഷിച്ച് അമ്മയാന- വിഡിയോ
അമ്മയെന്നും സ്നേഹത്തിന്റെ പര്യായമാണ്. മക്കൾക്കായി ഏതറ്റം വരെ പോകാനും അമ്മമാർ തയ്യാറാണ്. ഈ വികാരം മനുഷ്യരിൽ മാത്രമല്ല. മൃഗങ്ങളിലും അങ്ങനെത്തന്നെയാണ്. അതിന്റെ തെളിവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ. ഐഎഫ്എസ് ഓഫീസർ പർവീൻ കസ്വാൻ ട്വിറ്ററിൽ പങ്കുവച്ച ഒരു വിഡിയോയിൽ നദിയിൽ മുങ്ങിതാഴ്ന്ന തന്റെ കുഞ്ഞിനെ അമ്മ ആന രക്ഷിക്കുന്നത് കാണാം.
ബംഗാളിലെ നഗ്രകട്ടയ്ക്ക് സമീപമാണ് സംഭവം നടന്നത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. ഇപ്പോൾ വൈറലായ വിഡിയോയിൽ ആനക്കൂട്ടം നദി മുറിച്ചുകടക്കുന്നത് കാണാം. പക്ഷെ നദിയിലെ ശക്തമായ ഒഴുക്കിൽ ആനകുഞ്ഞ് ഒഴുകിപോയി. അമ്മയാന തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കുഞ്ഞ് ഒഴുക്കിൽപെട്ടുകഴിഞ്ഞിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ കുട്ടിയാനയുടെ തുമ്പിക്കൈയിൽ അമ്മയ്ക്ക് പിടി കിട്ടുകയും ഇരുവരും സുരക്ഷിതമായി നദിയിൽ നിന്ന് കരകയറുകയും ചെയ്തു.
Mother elephant saving calf from drowning is the best thing you watch today. Video was shot near Nagrakata in North Bengal. Via WA. pic.twitter.com/aHO07AiUA5
— Parveen Kaswan, IFS (@ParveenKaswan) June 25, 2022
‘ഒഴുക്കിൽപ്പെട്ട ആനക്കുട്ടിയെ രക്ഷിക്കുന്ന അമ്മയാണ് ഇന്ന് നിങ്ങൾ കാണുന്ന ഏറ്റവും നല്ല കാര്യം. വടക്കൻ ബംഗാളിലെ നഗ്രകട്ടയ്ക്ക് സമീപമാണ് വിഡിയോ ചിത്രീകരിച്ചത്’- പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെ. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന മൃഗങ്ങളുടെ വിഡിയോകൾ ആസ്വദിക്കാൻ വളരെ രസകരമാണ്. എത്ര പിരിമുറുക്കത്തോടെ ഇരിക്കുന്നയാളുടെയും മനസ് ഒന്ന് തണുപ്പിക്കാൻ ഇത്തരം കാഴ്ചകൾ ധാരാളമാണ്.
Read Also: ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
അതേസമയം, കിടങ്ങിൽ വീണ ആനക്കുട്ടിയെ ഉയർത്താൻ രക്ഷാപ്രവർത്തകർ ശ്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. . കിടങ്ങിൽ വീണ കുട്ടിയാനയെ നാലുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷിച്ചത്. രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ ഐഎഫ്എസ് ഓഫീസറായ പർവീൺ കസ്വാൻ തന്നെ ആണ് ട്വിറ്ററിൽ പങ്കുവച്ചത്.
Story highlights- mother elephant saving calf from drowning in river