“ഒരുമിച്ചായിരുന്നു തെലുങ്ക് പഠനം, ഒരുമിച്ചിരുന്ന് തോന്നയ്ക്കൽ പഞ്ചായത്തിലെ അരി പെറുക്കുകയായിരുന്നു..”; താനും ഫഹദും ഒരുമിച്ചിരുന്ന് തെലുങ്ക് പഠിച്ചതിന്റെ രസകരമായ അനുഭവം പങ്കുവെച്ച് നസ്രിയ
താര ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. മികച്ച അഭിനേതാക്കൾ കൂടിയായ ഇരുവർക്കും വലിയ ആരാധക വൃന്ദമാണുള്ളത്. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ സ്ഥാനം നേടിയ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവാറുണ്ട്. നസ്രിയ തന്നെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുള്ളത്.
ഇപ്പോൾ തങ്ങളുടെ ആദ്യ തെലുങ്ക് ചിത്രങ്ങൾക്കായി ഭാഷ പഠിച്ചതിന്റെ ഓർമ്മകൾ പങ്കുവെച്ചാണ് നസ്രിയ ആരാധകരുടെയിടയിൽ ചിരി പടർത്തുന്നത്. നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രമാണ് ‘അണ്ടെ സുന്ദരാകിനി.’ ഈ ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി താരം തെലുങ്ക് പഠിക്കുന്നത്. താൻ വായിച്ചും പറഞ്ഞും തെലുങ്ക് പഠിച്ചു കൊണ്ടിരുന്നപ്പോൾ തൊട്ടടുത്ത് തന്നെയൊരാൾ തെലുങ്ക് എഴുതി പഠിക്കുകയായിരുന്നുവെന്നാണ് നസ്രിയ പറയുന്നത്. ഫഹദ് ആയിരുന്നു അത്.
തന്റെ ആദ്യ തെലുങ്ക് ചിത്രമായ പുഷ്പയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് തന്നെയാണ് ഫഹദ് തെലുങ്ക് ഭാഷ പഠിക്കുന്നത്. ഒരേ സമയത്ത് തന്നെയാണ് ഇരു താരങ്ങളുടെയും ചിത്രങ്ങളുടെ ഷൂട്ടിംഗ് നടന്നത്. അതിനാൽ തന്നെ ഒരുമിച്ച് തന്നെയാണ് ഇരുവരും തെലുങ്ക് പഠിച്ചത്. ഒരേ സമയത്ത് അടുത്തടുത്ത് ഇരുന്നാണ് തങ്ങൾ അരി പെറുക്കിയത് എന്നും നസ്രിയ തമാശയായി കൂട്ടിച്ചേർത്തു.
Read More: വിക്രത്തിന്റെ മഹാവിജയത്തിന് കമൽ ഹാസന് വമ്പൻ വിരുന്നൊരുക്കി ചിരഞ്ജീവി; പ്രത്യേക അതിഥിയായി സൽമാൻ ഖാനും
അതേ സമയം സുകുമാർ സംവിധാനം നിർവഹിച്ച പുഷ്പയിൽ വില്ലൻ കഥാപാത്രമായാണ് ഫഹദ് അഭിനയിച്ചത്. വലിയ പ്രശംസയാണ് ചിത്രത്തിലെ ഫഹദിന്റെ ബന്വാര് സിങ് ഷെഖാവത്ത് എന്ന കഥാപാത്രത്തിന് ലഭിച്ചത്. ചിത്രം അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറുകയായിരുന്നു. തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ തരംഗമായി മാറിയിരുന്നു. തെലുങ്കിന് പുറമെ കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം വലിയ കളക്ഷൻ നേടിയിരുന്നു.
Story Highlights: Nazriya shares funny memories with fahad