എസ് ഐ ബിജു പൗലോസും കൂട്ടരും വീണ്ടുമെത്തുന്നു; ആക്ഷൻ ഹീറോ ബിജു രണ്ടാം ഭാഗം എത്തുമ്പോൾ…

June 23, 2022

‘ചുമ്മാതെ ആണെങ്കിലും ഇങ്ങനെ ഒന്നും പറയരുത് സാറെ…’ സൂരാജ് വെഞ്ഞാറന്മൂട് എന്ന നടന്റെ അഭിനയത്തിന് പുതിയ തലങ്ങൾ കണ്ടെത്തിയ ഡയലോഡ്. മേരി ചേച്ചിയെയും ബേബി ചേച്ചിയെയും, അരിസ്റ്റോ സുരേഷിനെയും മലയാളികൾക്ക് പരിചയപ്പെടുത്തിയ ചിത്രം. കേരളത്തിലെ ഒരു ശരാശരി പൊലീസ് സ്റ്റേഷനെ ഒട്ടും അതിശയോക്തി കൂടാതെ അവതരിപ്പിച്ച ചിത്രം…പറഞ്ഞുവരുന്നത് തിയേറ്ററുകളിൽ മികച്ച സ്വീകാര്യത നേടിയ ‘ആക്ഷൻ ഹീറോ ബിജു’ എന്ന ചിത്രത്തെക്കുറിച്ചാണ്.

നിവിൻ പോളി പ്രധാന കഥാപാത്രമായി എത്തിയ ചിത്രം സംവിധാനം ചെയ്തത് എബ്രിഡ് ഷൈൻ ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. നിവിൻ പോളി തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം നിവിന്‍ പോളിയുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്ചേഴ്സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയത്. നിവിന്‍ പോളിയും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യരുടെ റിലീസ് സംബന്ധിച്ച് പുറത്തിറക്കിയ കുറിപ്പിലാണ് വരാനിരിക്കുന്ന പ്രോജക്ടുകൾക്കൊപ്പം ഈ ചിത്രത്തിന്റെ വിശേഷങ്ങളും പങ്കുവച്ചിരിക്കുന്നത്.

Read also: വിവാഹം ചെയ്തത് പാവയെ ഇപ്പോൾ പാവക്കുഞ്ഞും ആയി; വിചിത്രമായ ജീവിതം നയിക്കുന്ന യുവതി, കാരണം

അതേസമയം രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം ആണ് നിവിൻ പോളിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ‘1983’, ‘ആക്ഷൻ ഹീറോ ബിജു’, ‘പൂമരം’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ സംവിധായകനായി മാറിയ എബ്രിഡ് ഷൈന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം ‘ദി കുങ്ഫു മാസ്റ്റർ’ ആണ്. പേര് സൂചിപ്പിക്കുന്നത് പോലെതന്നെ കുങ്ഫു എന്ന ആയോധന കല പ്രമേയമാക്കി ഒരുങ്ങിയ ആക്ഷൻ ചിത്രമാണിത്. സിനിമയിൽ മുഖ്യ കഥാപാത്രമായി എത്തിയത് നീത പിള്ളയാണ്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിനും ലഭിച്ചത്.

Story highlights: Nivin Pauly action hero biju-2 announced