ചരിത്രം പറയാൻ ആറാട്ടുപുഴ വേലായുധ പണിക്കർ എത്തുന്നു- ‘പത്തൊൻപതാം നൂറ്റാണ്ട്’ ടീസർ

June 4, 2022

സിനിമ പ്രഖ്യാപിച്ച് ഏകദേശം മൂന്ന് വർഷത്തിന് ശേഷം പത്തൊൻപതാം നൂറ്റാണ്ട് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിലേക്ക് എത്തി. സിജു വിൽസൺ അവതരിപ്പിക്കുന്ന ഉജ്ജ്വല സാമൂഹിക പരിഷ്കർത്താവായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഗംഭീരമായ സെറ്റുകൾ മുതൽ നിരവധി പ്രതിഭകൾ വരെ അണിനിരക്കുന്ന ചിത്രമാണിതെന്ന് ടീസർ പ്രതീക്ഷ നൽകുന്നുണ്ട്. മാറുമറയ്ക്കാനുള്ള സമരംമുതൽ അക്കാലത്ത് ‘അയിത്തജാതിക്കാർ’ എന്ന് മുദ്ര കുത്തിയിരുന്ന ആളുകൾ നടത്തിയ പ്രതിഷേധങ്ങളിലേക്കും ടീസർ ഒരു കാഴ്ച നൽകുന്നു. വേലായുധ പണിക്കരുടെ കഥയും അക്കാലത്ത് സാധാരണക്കാർക്കുവേണ്ടി അദ്ദേഹം നടത്തിയ പോരാട്ടവും വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ട് വാഗ്ദാനം ചെയ്യുന്നു.

നടൻ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, മഞ്ജു വാര്യർ, പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ, നിവിൻ പോളി, ജയസൂര്യ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്നാണ് ടീസർ പുറത്തിറക്കിയത്.

ടീസർ പങ്കുവെച്ചുകൊണ്ട് നായകനായ സിജു വിൽസൺ കുറിക്കുന്നു, “നീണ്ട 2 വർഷങ്ങൾക്ക് ശേഷം എന്റെയും നിങ്ങളുടെയും കാത്തിരിപ്പ് അവസാനിച്ചു, എല്ലാ നല്ല ഓർമ്മകളിലേക്കും തിരിഞ്ഞു നോക്കാൻ ടീസർ എന്നെ പ്രേരിപ്പിച്ചു. സംവിധായകൻ വിനയൻ തന്റെ മാസ്റ്റർപീസുമായി തിരിച്ചെത്തിയിരിക്കുന്നു .നിങ്ങൾ എല്ലാവരും ഇത് ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു”.

Read Also: ‘പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ..’- പറയാൻ വാക്കുകളില്ല; അസാധ്യ നൃത്തപ്രകടനവുമായി ഒരു മുത്തശ്ശി

വിനയൻ സംവിധാനം ചെയ്യുന്ന ചരിത്ര സിനിമയായ പത്തൊൻപതാം നൂറ്റാണ്ടിൽ കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് എത്തുന്നു. ചിത്രത്തിൽ ആറാട്ടുപുഴ വേലായുധ പണിക്കറായി സിജു വിൽസനാണ് എത്തുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ നങ്ങേലിയായി പൂനെ ടൈംസ് ഫ്രഷ് ഫെയ്സ് 2019 വിജയിയായ നടി കയാഡു ലോഹർ ആണ് എത്തുന്നത്. തിരുവിതാംകൂറിന്റെ ഇതിഹാസകഥ പറയാനാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ എത്തുന്നത്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്,സുധീർ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,ശ്രീജിത് രവി,അശ്വിൻ,ജോണി ആന്റണി, ജാഫർ ഇടുക്കി,സെന്തിൽക്യഷ്ണ, മണിക്കുട്ടൻ, വിഷ്ണു വിനയ്, സ്പടികം ജോർജ്,സുനിൽ സുഗത,ചേർത്തല ജയൻ,കൃഷ്ണ,ബിജു പപ്പൻ, ബൈജു എഴുപുന്ന, ഗോകുലൻ, വികെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണൻ, സലിം ബാവ,ജയകുമാർ, നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ,പത്മകുമാർ, മുൻഷി രഞ്ജിത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്,മധു പുന്നപ്ര, മീന, രേണു സുന്ദർ,ദുർഗ കൃഷ്ണ, സുരഭി സന്തോഷ്,ശരണ്യ ആനന്ദ് തുടങ്ങി ഒട്ടനവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇവർക്ക് പുറമെ പതിനഞ്ചോളം വിദേശ താരങ്ങളും ചിത്രത്തിലുണ്ട്.

Story highlights- pathonpatham noottandu teaser