പൃഥ്വിരാജ് സംവിധാനം; ഒപ്പം കെജിഎഫ് നിർമാതാക്കളും മുരളി ഗോപിയും- അഞ്ചു ഭാഷകളിൽ ‘ടൈസൺ’ ഒരുങ്ങുന്നു

June 11, 2022

വീണ്ടും സംവിധാന കുപ്പായമണിയുകയാണ് പൃഥ്വിരാജ്. തന്റെ അടുത്ത സംവിധാന സംരംഭമായ ‘ടൈസൺ’ താരം പ്രഖ്യാപിച്ചു. സമകാലിക ഇന്ത്യയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രം ലൂസിഫർ, എമ്പുരാൻ എന്നതിനും ശേഷം മൂന്നാം തവണയും പൃഥ്വിരാജിനായി മുരളി ഗോപി തിരക്കഥ എഴുതിയിരിക്കുന്ന ചിത്രമാണ്.

2019-ൽ “ലൂസിഫർ” എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ്,’ബ്രോ ഡാഡി’, വരാനിരിക്കുന്ന ‘എൽ 2: എമ്പുരാൻ’ എന്നിവയ്ക്ക് ശേഷം, പ്രഖ്യാപിക്കിക്കുന്ന ചിത്രമാണ് ‘ടൈസൺ’. ചിത്രത്തിന്റെ വിശദാംശങ്ങൾ താരം പങ്കിട്ടു. ” ടൈസൺ എന്ന എന്റെ നാലാമത്തെ സംവിധാന സംരംഭം അവതരിപ്പിക്കുന്നു, എമ്പുരാന് ശേഷം വീണ്ടും മുരളി ഗോപിക്കൊപ്പം. ഇത്തവണ ഹോംബെയ്ൽ ഫിലിംസിനൊപ്പം! വിശ്വാസത്തിന് നന്ദി’- താരം കുറിക്കുന്നു.

‘കെജിഎഫ്’ ചിത്രങ്ങൾ നിർമ്മിച്ച ഹോംബെയ്ൽ പ്രൊഡക്ഷൻസാണ് ചിത്രത്തിന് പിന്തുണ നൽകുന്നത്. നിർമ്മാതാക്കൾ പറയുന്നതനുസരിച്ച്, ചിത്രം 2023 അവസാനത്തിൽ തിയേറ്ററുകളിൽ എത്തും, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പാൻ-ഇന്ത്യ ലെവലിൽ റിലീസ് ചെയ്യും.

Read Also: ത്രില്ലടിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകൾ, അഭിനയമികവോടെ താരങ്ങൾ, അമ്പരപ്പിച്ച് സൂര്യ; ഫാൻ ബോയ് ചിത്രത്തിനപ്പുറത്തേക്ക് വളർന്ന സിനിമാറ്റിക് അനുഭവം നൽകി ‘വിക്രം’ – റിവ്യൂ

അതേസമയം, ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. ബ്രോ ഡാഡിക്ക് ശേഷം, ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ട് വീണ്ടും ആവർത്തിക്കും.

Story highlights- prithviraj sukumaran’s next project tyson