‘ഫാമിലി ഓഡിയൻസ് ഏറ്റെടുത്തു, അമിത പ്രതീക്ഷയുടെ ഭാരം ഒരു പ്രശ്നമായി’- മകന്റെ രസകരമായ വിഡിയോയുമായി രമേഷ് പിഷാരടി
മലയാളികൾക്ക് ചിരിയുടെ അനന്തസാഗരം സമ്മാനിച്ച താരമാണ് രമേഷ് പിഷാരടി. അവതാരകനും, നടനും, സംവിധായകനുമായ രമേഷ് പിഷാരടി ടെലിവിഷൻ ഷോകളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതനായത്. സമൂഹമാധ്യമങ്ങളിൽ സജീവമായ രമേഷ് പിഷാരടി രസകരമായ ക്യാപ്ഷനുകളിലൂടെയാണ് ശ്രദ്ധനേടുന്നത്. ഇപ്പോഴിതാ, ഇളയ മകൻ ആദ്യമായി സ്കൂളിൽ പോകുന്ന വിഡിയോയുമായിഎത്തിയിരിക്കുകയാണ് താരം.
വിഡിയോയെക്കാൾ രസകരമാണ് അതിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. സ്കൂളിലേക്ക് പോകുന്നതും വരുന്നതുമായ രണ്ടു വിഡിയോകളാണ് പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ ആദ്യദിന പ്രദർശനം പോലെയാണ് ഇരു വിഡിയോകളുടെയും ക്യാപ്ഷൻ. സ്കൂളിലേക്കുള്ള പ്രവേശനത്തെ കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു-‘പ്രദർശന സ്കൂളുകളെ പ്രകമ്പനം കൊള്ളിക്കാൻ ഇന്ന് മുതൽ ദിവസേന 4 ക്ലാസുകൾ..ബുക്ക് ഉണ്ടായിരിക്കുന്നതാണ്. TIFFIN ബോക്സ് ഓഫീസ് തൂക്കിയടി’.
ഭാര്യയുടെ കൈപിടിച്ച് സ്കൂളിലേക്ക് കയറിപ്പോകുന്ന മകന്റെ വിഡിയോയാണ് ആദ്യം പങ്കുവെച്ചത്. പിന്നീട് ക്ലാസ് കഴിഞ്ഞ് അമ്മയ്ക്കൊപ്പം വരുന്ന മകന്റെ വിശേഷവും പങ്കുവെച്ചിരിക്കുന്നു. ‘ഫാമിലി ഓഡിയൻസ് ഏറ്റെടുത്തു.അമിത പ്രതീക്ഷയുടെ ഭാരം ഒരു പ്രശ്നം ആയി.Predictable ആയിരുന്നു 2.5/5’. രസകരമായ ക്യാപ്ഷനുകളും വിഡിയോയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
Read Also: ട്രാഫിക് സിഗ്നലിൽ കാത്തുനിൽക്കവേ അരികിലെത്തിയ തെരുവിലെ ബാലനെ ഓമനിക്കുന്ന യുവതി- ഹൃദയംതൊടും കാഴ്ച
മൂന്നു മക്കളാണ് രമേഷ് പിഷാരടിക്ക്. ഒരു മകളും രണ്ട് ആൺമക്കളും. മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്വ്വന് എന്നീ സിനിമകളിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു താരം.
Story highlights- ramesh pisharady’s funny post about son