ആ കണ്ണുകളിലെ തിളക്കത്തിന് ഇപ്പോഴും മാറ്റമില്ല..- ശ്രദ്ധനേടി ശോഭനയുടെ കുട്ടിക്കാല ചിത്രം
ഒരു അവിസ്മരണീയ അഭിനേത്രി, ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലെ പ്രതിഭ തുടങ്ങി ശോഭനയ്ക്ക് മുതൽകൂട്ടായ വിശേഷണങ്ങൾ ധാരാളമാണ്. സമൂഹമാധ്യമങ്ങളിലൂടെ ശോഭനയെന്ന അധ്യാപികയെയും ആരാധകർ അടുത്തറിഞ്ഞുകഴിഞ്ഞു. നൃത്തത്തിൽ നിന്ന് അഭിനയത്തിലേക്ക് എത്തിയ ശോഭന ‘മണിച്ചിത്രത്താഴ്’ എന്ന ചിത്രത്തിലെ ഗംഗ അല്ലെങ്കിൽ നാഗവല്ലി എന്ന കഥാപാത്രത്തിലൂടെയാണ് എന്നും ഓർമ്മകളിൽ നിറയുന്നത്. മലയാളം, തമിഴ്, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലായി 225-ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ശോഭന ഇപ്പോഴിതാ ശോഭനയുടെ കുട്ടിക്കാല ചിത്രം ശ്രദ്ധനേടുകയാണ്.
മലയാള സിനിമയിലെ ഏറ്റവും പ്രശസ്തയും പ്രിയങ്കരിയുമായ നടിയാണ് ശോഭന. ബാലചന്ദ്ര മേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘ഏപ്രിൽ 18’ എന്ന ആദ്യ ചിത്രത്തിന് ശേഷം മലയാളത്തിലും തമിഴിലും സജീവ സാന്നിധ്യമായി മാറുകയായിരുന്നു ശോഭന. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമാണ് താരം. ഒട്ടേറെ വിശേഷങ്ങൾ ശോഭന ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
Read Also: ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
അതേസമയം, മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ നാഗവല്ലി, തേൻമാവിൻ കൊമ്പത്തിലെ കാർത്തുമ്പി, മിന്നാരത്തിലെ നീന തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ അവർ കാണിച്ച അർപ്പണബോധവും കഠിനാധ്വാനവും തന്നെയാണ് ഇന്നും ശോഭന മലയാളികളുടെ പ്രിയങ്കരിയായി നിലനിൽക്കാൻ കാരണം.
അടുത്തിടെ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ ഗംഭീരമായൊരു തിരിച്ചുവരവ് നടത്തിയിരുന്നു താരം. ശോഭനയെയും സുരേഷ് ഗോപിയെയും സ്ക്രീനിലേക്ക് തിരികെ കൊണ്ടുവന്നതിന് ജനങ്ങളിൽ നിന്ന് വളരെയധികം പ്രശംസ നേടിയിരുന്നു ചിത്രം.
Story highlights- shobhana’s childhood photo