‘നീലിമല പൂങ്കുയിലേ..’- അസാധ്യ ആലാപനത്തിലൂടെ വിസ്മയിപ്പിച്ച് മിയ മെഹക്

June 23, 2022

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ഷോയിലെ ഏറ്റവും പ്രിയപ്പെട്ട മത്സരാർത്ഥികളിൽ ഒരാളാണ് മിയ എസ്സ മെഹക്ക് അഥവാ മിയക്കുട്ടി. സ്റ്റേജിലെ ശ്രദ്ധേയമായ പ്രകടനങ്ങൾക്ക് പുറമേ, സോഷ്യൽ മീഡിയയിലും ഈ കുഞ്ഞു ഗായികയ്ക്ക് വലിയ ആരാധകരുണ്ട്. പാട്ടിനൊപ്പം വളരെ രസകരമായ സംഭാഷണങ്ങളും മിയയെ ജനപ്രിയയാക്കി. ഇപ്പോഴിതാ, ഹൃദ്യമായൊരു പാട്ടുമായി എത്തിയിരിക്കുകയാണ് മിയ.

‘നീലിമല പൂങ്കുയിലേ..’ എന്ന ഗാനമാണ് ഹൃദ്യമായി ഈ കുഞ്ഞു മിടുക്കി ആലപിക്കുന്നത്. പഠിപൂർത്തിയാക്കിയ മിയക്ക് ശ്രദ്ധിക്കേണ്ട ചില പാഠങ്ങൾ പറഞ്ഞുനല്കി ജഡ്ജസ്. ഇങ്ങനെ പാടിയാൽ മിയക്കുട്ടി ടോപ് സിംഗറാകും എന്നാണ് വിധികർത്താക്കൾ പറഞ്ഞത്. ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലേക്കുള്ള പ്രവേശനത്തോടെ മിയ എസ്സ മെഹക്ക് പ്രേക്ഷകർക്ക് ഒരു സ്വന്തം വീട്ടിലെ കുട്ടി പോലെയായി..വിധികർത്തകളിൽ ഒരാളായ എംജി ശ്രീകുമാറുമായുള്ള മിയയുടെ രസകരമായ സംഭാഷണങ്ങൾ ആരാധകർക്ക് ഏറെ ഇഷ്ടമാണ്.

പാട്ടുവേദിയിലെ കുറുമ്പിയാണ് മിയ മെഹക്. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ് മിയ മെഹക്. ഫോർട്ട് കൊച്ചി സ്വദേശിനിയായ മിയ മെഹക് പാട്ടുവേദിയുടെ കുറുമ്പിയാണ്.മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. 

Read Also: ‘ചോറ് കയിക്ക്, അല്ലേൽ അടി മേടിക്കും..’- ഭക്ഷണം കഴിക്കാതിരുന്ന അധ്യാപികയെ സ്നേഹത്തോടെ ശകാരിക്കുന്ന കുട്ടി- വിഡിയോ

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ടോപ് സിംഗർ. പാട്ടിനൊപ്പം ഹൃദ്യമായ ഒട്ടേറെ മുഹൂർത്തങ്ങൾ ടോപ് സിംഗർ വേദി കാഴ്ചവയ്ക്കാറുണ്ട്. കുട്ടികളുടെ സംഗീത വാസനയ്ക്ക് ഉപരിയായി എല്ലാ കഴിവുകളും പ്രകടിപ്പിക്കാൻ ഒരു വേദിയാകുകയാണ് ടോപ് സിംഗർ. ടോപ് സിംഗർ റിയാലിറ്റി ഷോയിലെ കുസൃതി നിറഞ്ഞ കുഞ്ഞു പാട്ടുകാരും അല്പം മുതിർന്ന പക്വതയാർന്ന ഗായകരും ഇതിനോടകം മലയാളികളുടെ ഇഷ്ടം നേടിക്കഴിഞ്ഞു.

Story highlights- miah mehak’s soulful performance