‘ചോറ് കയിക്ക്, അല്ലേൽ അടി മേടിക്കും..’- ഭക്ഷണം കഴിക്കാതിരുന്ന അധ്യാപികയെ സ്നേഹത്തോടെ ശകാരിക്കുന്ന കുട്ടി- വിഡിയോ

June 23, 2022

കുട്ടികൾക്ക് അതിശയകരമാംവിധം നിഷ്കളങ്കമായ നിരവധി സ്വഭാവ സവിശേഷതകളുണ്ട്. ഈ സ്വഭാവവിശേഷങ്ങളാണ് കുഞ്ഞുങ്ങളുടെ ആകർഷണീയതയും. അവർ നമ്മെ ചിരിപ്പിക്കുന്നു, പരിശുദ്ധിയും നിഷ്കളങ്കതയും കൊണ്ട് ജീവിതത്തിൽ പ്രകാശം നിറയ്ക്കുന്നു. എന്റേത് എന്നുമാത്രം ആളുകൾ ചിന്തിക്കുന്ന ലോകത്ത് മറ്റുള്ളവരെ ഓർത്ത് ദുഃഖിക്കുകയും അവരുടെ സന്തോഷങ്ങളിൽ ആനന്ദിക്കുകയും ചെയ്യുന്ന കുട്ടികൾ ഉള്ളു നിറയ്ക്കാറുണ്ട്. ഇപ്പോഴിതാ, അങ്ങനെയൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

ഒരു സ്‌കൂളിലെ ക്ലാസ്സ്‌റൂം ആണ് വിഡിയോയിൽ ള്ളത്. വീഡിയോയ്ക്ക് നൽകിയിരിക്കുന്ന കുറിപ്പ് ഇങ്ങനെ. ‘കുഞ്ഞുങ്ങളെ ചോറ് കഴിപ്പിച്ച് ഏറെ സമയം കഴിഞ്ഞിട്ടും തന്റെ പ്രിയ ടീച്ചർ ചോറ് കഴിക്കാതെ ജോലി ചെയ്യുന്നതിൽ സങ്കടത്തോടെ ചോറ് കഴിക്ക്,എന്നിട്ട് ഞാൻ ഇവിടെ നിന്ന് പോയി കഴിഞ്ഞ് എഴുതിയാൽ മതി എന്നും ഇല്ലെങ്കിൽ അച്ഛനും അമ്മയും വഴക്ക് പറയും എന്നുമൊക്കെ പറയുന്ന കുരുന്ന്…ഇത്രയും പറഞ്ഞിട്ടും വീണ്ടും ചോറ് ഉണ്ണാൻ വൈകുന്ന തന്റെ ടീച്ചറിനോട് ഞാൻ വടി എടുത്ത് നല്ല അടി തരുമെന്നൊക്കെ പറഞ്ഞ് ഏറെ വാത്സ്യലത്തോടെ കരുതുന്ന ഞങ്ങളുടെ പൈതൽ..’.

Read Also: ‘പിക്കറ്റ് 43’ പോലൊരു സിനിമ ചെയ്യൂ, ഇക്കാര്യം ഇനി പൃഥ്വിരാജിനോട് പറയണോ: മേജർ രവിയോട് അൽഫോൺസ് പുത്രൻ

വളരെ ഹൃദ്യമാണ് ഈ വിഡിയോ. ഞാൻ ഈ വടിയെടുത്ത് അടിക്കും എന്നുള്ള സ്നേഹത്തോടെയുള്ള ഓർമപ്പെടുത്താൽ ഇന്ന് കാണാൻ സാധ്യതയില്ലാത്ത ഒരു കാഴ്ച്ച തന്നെയാണ്‌. നിഷ്കളങ്കതകൊണ്ട് ഇങ്ങനെ മനംനിറയ്ക്കുന്ന ഒട്ടേറെ കാഴ്ചകൾ ശ്രദ്ധനേടാറുണ്ട്. കുറുമ്പുകൊണ്ടും ശ്രദ്ധനേടുന്ന മിടുക്കികളും മിടുക്കന്മാരുമുണ്ട്. കുറുമ്പും നിഷ്കളങ്കതയുമായി അവർ ചോദിക്കുന്ന ചോദ്യങ്ങളും ഓരോ ചലനങ്ങളും പോലും ആളുകളിൽ കൗതുകവും ചിരിയും നിറയ്ക്കും.

Story highlights- student forces teacher to eat