lakshya

നടൻ ജയറാമിന്റെ സഹോദരിയാണോ..? സുമ ജയറാമിനോട് ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ചിരുന്ന ചോദ്യം, ഉത്തരവുമായി ചലച്ചിത്രതാരം…

June 30, 2022

പതിനാലാം വയസിൽ ജീവിതസാഹചര്യങ്ങൾക്കൊണ്ട് സിനിമയിലേക്ക് എത്തപ്പെട്ടതാണ് സുമ ജയറാം. എറണാകുളം സ്വദേശിയായ സുമിയും കുടുംബവും തമിഴ്‌നാട്ടിൽ ജീവിക്കുമ്പോഴാണ് പിതാവിന്റെ മരണവും തുടർന്ന് ചില ബുദ്ധിമുട്ടുകളും ജീവിതത്തിൽ സംഭവിക്കുന്നത്. മൂത്ത കുട്ടിയായിരുന്നതിനാൽ തന്നെ അമ്മയേയും താഴെയുള്ള രണ്ട് സഹോദരന്മാരെയും സഹോദരിയെയും സംരക്ഷിക്കേണ്ടതിന്റെ ചുമതല സുമിയ്ക്കായിരുന്നു. ഒമ്പതാം ക്ലാസ്സിൽവെച്ച് പഠനം ഉപേഷിച്ച് സിനിമയിലേക്കിറങ്ങിയ മേരി സുമി, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ വലിയ താരങ്ങൾക്കൊപ്പവും അഭിനയിച്ചു.

മൂന്നാം മുറ എന്ന ചിത്രത്തിൽ ഒരു കുട്ടിയുടെ വേഷത്തിലൂടെയാണ് സുമി അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. കുടുംബത്തിൽ നിന്നും എതിർപ്പുകൾ ഉണ്ടാകുമെന്ന് ഭയന്ന് അമ്മ മേഴ്‌സി ജോർജും സുമിയും ചേർന്നാണ് സുമിയുടെ മേരി സുമി എന്ന പേര് മാറ്റി സുമ ജയറാം എന്നാക്കിയത്. അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട ഗായികയായ വാണി ജയറാമിലെ ജയറാമും സുമിയെ ചെറുതായൊന്ന് മാറ്റി സുമ എന്നുമാക്കി പേര് സുമ ജയറാം എന്നാക്കുകയായിരുന്നു.

Read also; പാട്ട് മാത്രമല്ല സ്‌പീച്ചും പറയാനറിയാം മേഘ്‌നക്കുട്ടിക്ക്; ഹൃദയം കവർന്ന് കുഞ്ഞുഗായിക

അതേസമയം സുമ ജയറാം എന്ന പേര് കേട്ട് പലരും നടൻ ജയറാമിന്റെ സഹോദരി ആണോയെന്ന് ചോദിക്കാറുണ്ടായിരുന്നു. ആദ്യമൊക്കെ അല്ല എന്ന് പറഞ്ഞിരുന്നു, പിന്നീട് അതെയെന്ന് രസകരമായി താൻ പറയാറുണ്ടായിരുന്നുവെന്നുമാണ് ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിലെത്തിയ സുമ ജയറാം പറഞ്ഞത്. അതേസമയം സിനിമ സീരിയലുകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിരുന്ന സുമ ഇപ്പോൾ പതിനാല് വർഷമായി വെള്ളിത്തിരയിൽ നിന്നും വിട്ട് നിൽക്കുകയാണ്. മുപ്പത്തിയേഴാം വയസിലാണ് സുമ വിവാഹിതയായത്. ഇപ്പോൾ നാല്പത്തിയെട്ടാം വയസിൽ രണ്ട് ഇരട്ട കുഞ്ഞുങ്ങളുടെ ‘അമ്മ കൂടിയാണ് സുമ ജയറാം.

Read also: മൈക്കിളെ നിനക്കും ഇതുപോലൊരെണ്ണം വാങ്ങിക്കൂടെ; ഭീഷ്മ പർവ്വത്തിൽ മമ്മൂട്ടിയെ ഞെട്ടിച്ച ആ ‘അമ്മ ദാ ഇവിടെയുണ്ട്…

അതേസമയം ലോകമലയാളികള്‍ക്ക് ആസ്വാദനത്തിന്റെ കോടിക്കിലുക്കവുമായി എത്തിയതാണ് ‘ഫ്‌ളവേഴ്‌സ് ഒരു കോടി’. ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഒരുകോടി ജനപ്രിയത നേടിയത്. വിജ്ഞാനവും വിനോദവും സംഗമിക്കുന്ന വേദിയിൽ ദൃശ്യവിസ്മയത്തിനും ഒട്ടും കുറവില്ല. ആര്‍ ശ്രീകണ്ഠന്‍ നായര്‍ക്കൊപ്പം റോബോട്ടിക് അവതാരകനായ കുട്ടേട്ടനും കൂടി എത്തുന്നതുകൊണ്ട് കൊച്ചുകുട്ടികൾക്ക് പോലും പ്രിയപ്പെട്ട ഷോയായി മാറിയിരിക്കുകയാണ് ‘ഫ്‌ളവേഴ്‌സ് ഒരു കോടി’.

Story highlights: Suma Jayaram says about Actor Jayaram