പാട്ട് മാത്രമല്ല സ്‌പീച്ചും പറയാനറിയാം മേഘ്‌നക്കുട്ടിക്ക്; ഹൃദയം കവർന്ന് കുഞ്ഞുഗായിക

June 29, 2022

എന്തോ ഇഷ്ടമാണ് എല്ലാവർക്കും മേഘ്‌നക്കുട്ടിയെ. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലൂടെ മലയാളി മനസുകളിൽ ഇടംനേടിക്കഴിഞ്ഞു മേഘ്‌ന സുമേഷ് എന്ന കൊച്ചുപ്രതിഭ. വാക്കുകൾ കൃത്യമായി ഉച്ഛരിച്ച് തുടങ്ങുംമുൻപ് തന്നെ മലയാളികൾ എക്കാലത്തും കേൾക്കാൻ കൊതിയ്ക്കുന്ന പാട്ടുകൾ പാടി ആരാധകരെ നേടിയതാണ് ഈ കുരുന്ന്. ഓരോ തവണ വേദിയിൽ എത്തുമ്പോഴും ആലാപന ശുദ്ധികൊണ്ടും കുസൃതി നിറഞ്ഞ വർത്തമാനങ്ങൾക്കൊണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കാറുണ്ട് ഈ കുഞ്ഞ്. ഓരോ പാട്ടുകളും അതിഗംഭീരമായി പാടുന്ന ഈ കുരുന്നിന്റെ ആലാപനത്തിന് മുന്നിൽ എഴുന്നേറ്റ് നിന്ന് കൈയടിച്ചിട്ടുണ്ട് പലപ്പോഴും വിധികർത്താക്കളും ആരാധകരും. ഇപ്പോഴിതാ പാട്ടിനൊപ്പം സ്‌പീച്ചും പറഞ്ഞ് വേദിയുടെ കൈയടി വാങ്ങുകയാണ് മേഘ്‌നക്കുട്ടി.

പാട്ടുപാടാൻ വേദിയിലെത്തിയ മേഘ്‌നക്കുട്ടി താൻ സ്കൂളിൽ പോയ വിശേഷങ്ങളാണ് വിധികർത്താക്കളുമായി പങ്കുവയ്ക്കുന്നത്. പ്രീ കെ ജിയിൽ കുറച്ച് കുട്ടികൾ വന്നെന്നും അവരെ വെൽക്കം ചെയ്യാനാണ് താൻ സ്കൂളിൽ പോയതെന്നും പറയുന്ന മേഘ്‌ന, അവർക്ക് വേണ്ടി താൻ രണ്ട് പാട്ടുകൾ പാടിയെന്നും പ്രസംഗം പറഞ്ഞെന്നും പറയുന്നുണ്ട്. എങ്കിൽ തങ്ങൾക്ക് വേണ്ടി ആ സ്പീച്ച് ഒന്നുകൂടി പറയാമോ എന്നായി വേദിയിലെ ജഡ്ജസിന്റെ ചോദ്യം. പ്രീ കെജിയിലെ വിദ്യാർത്ഥികളാണ് ഞങ്ങളെന്നും ടിന്റുമോൻ, ടുട്ടുമോൻ, ടിന്റുമോൾ എന്നിങ്ങനെയാണ് തങ്ങളുടെ പേരുകൾ എന്നും പറഞ്ഞ് പരിചയപ്പെടുത്തിക്കൊണ്ടാണ് മേഘ്‌നക്കുട്ടിയുടെ സ്പീച്ച് കേൾക്കാൻ ജഡ്ജസ് തയാറായത്.

Read also: രാകേന്ദു കിരണങ്ങൾ ഒളി വീശിയില്ല… അവളുടെ രാവുകളിലെ പാട്ടുപാടി അമൃതവർഷിണി, പ്രശംസകൊണ്ട് മൂടി ജഡ്ജസ്

വളരെ രസകരമായി സ്‌പീച്ചും പറയുന്നുണ്ട് ഈ കുഞ്ഞുമിടുക്കി. അതേസമയം ഇത്തവണ ‘മരം’ എന്ന ചിത്രത്തിലെ ‘മാരിമലർ ചൊരിയുന്ന കറുമ്പിപ്പെണ്ണേ..’ എന്ന പഴയകാല ഗാനമാണ് മേഘ്ന വേദിയിൽ പാടിയത്. കെപിഎസി ലളിത അഭിയിച്ച ഗാനം സിനിമയിൽ പാടിയത് പി മാധുരിയാണ്. യൂസഫലി കേച്ചേരിയുടെ വരികൾക്ക് ദേവരാജൻ മാസ്റ്ററാണ് സംഗീതം നൽകിയിരിക്കുന്നത്.

story highlights: Meghna speech Touch the heart of Malayalis