രാകേന്ദു കിരണങ്ങൾ ഒളി വീശിയില്ല… അവളുടെ രാവുകളിലെ പാട്ടുപാടി അമൃതവർഷിണി, പ്രശംസകൊണ്ട് മൂടി ജഡ്ജസ്

June 29, 2022

രാകേന്ദു കിരണങ്ങൾ ഒളി വീശിയില്ല
രജനീ കദംബങ്ങൾ മിഴി ചിമ്മിയില്ല
മദനോത്സവങ്ങൾക്കു നിറമാല ചാർത്തി
മനവും തനുവും മരുഭൂമിയായി
നിദ്രാവിഹീനങ്ങളല്ലോ എന്നും
അവളുടെ രാവുകൾ…

അവളുടെ രാവുകൾ എന്ന ചിത്രത്തിന് വേണ്ടി ജാനകിയമ്മ ആലപിച്ച ഈ ഗാനം മലയാളികൾക്കെന്നെന്നും പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ഈ സുന്ദരഗാനവുമായി ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലൂടെ മലയാളി ഹൃദയങ്ങളിൽ സംഗീത മഴ പെയ്യിക്കുകയാണ് അമൃതവർഷിണി എന്ന കൊച്ചുഗായിക. ബിച്ചു തിരുമലയുടെ വരികൾക്ക് എ ടി ഉമ്മർ സംഗീതം നൽകിയ ഗാനം മലയാളികളുടെ പ്രിയഗാനങ്ങളിൽ ഒന്ന് കൂടിയാണ്. അതേസമയം പാട്ട് വേദിയിൽ ഈ ഗാനം അതിഗംഭീരമായി ആലപിക്കുന്ന അമൃതവർഷിണിയ്ക്ക് നിറഞ്ഞ അഭിനന്ദനങ്ങളാണ് വിധികർത്താക്കളും നൽകുന്നത്.

സ്വരമാധുര്യം കൊണ്ടും ആലാപനമികവുകൊണ്ടും ഏറെ ശ്രദ്ധേയയായതാണ് ഈ കൊച്ചുഗായിക. ഓരോ തവണ വേദിയിൽ എത്തുമ്പോഴും വ്യത്യസ്തമായ പാട്ടുകൾ പാടി അത്ഭുതപ്പെടുത്താറുണ്ട് ഈ കോഴിക്കോടുകാരി. പ്രേക്ഷകർ കേൾക്കാൻ കൊതിയ്ക്കുന്ന നിരവധി ഗാനങ്ങൾ ഇതിനോടകം പാട്ട് പ്രേമികൾക്കായി ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലൂടെ ആലപിച്ചുകഴിഞ്ഞു അമൃതവർഷി. അടുത്തിടെ ജോൺസൺ മാസ്റ്ററുടെ ‘മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം മെല്ലെ തുറന്നതാരോ…’ എന്ന പാട്ട് പാടിയും ഈ കൊച്ചുഗായിക അത്ഭുതപ്പെടുത്തിയിരുന്നു.

Read also: പാറക്കൂട്ടത്തിനിടെയിൽപെട്ട നായയെ കണ്ടെത്താമോ..? 50 അടി താഴ്ചയിലേക്ക് വീണ നായക്കുട്ടിയെ രക്ഷിക്കാനിറങ്ങി റെസ്ക്യൂ ടീം

ഇത്തവണ ഐവി ശശി സംവിധാനം ചെയ്ത സീമ നായികയായി വേഷമിട്ട അവളുടെ രാവുകൾ എന്ന ചിത്രത്തിലെ ഗാനവുമായാണ് ഈ കൊച്ചുമിടുക്കി വേദിയിൽ എത്തിയത്, നേരത്തെയും ജാനകിയമ്മയുടെ പാട്ടുകളുമായി വന്ന് ഈ മിടുക്കി വേദിയെ സംഗീത സാന്ദ്രമാക്കിയിട്ടുണ്ട്. വേദിയിൽ ഗാനം ആലപിച്ചതിന് ശേഷം അമൃതവർഷിണിക്ക് വലിയ പ്രശംസയാണ് ജഡ്ജസായ എം ജി ശ്രീകുമാറും, എം ജയചന്ദ്രനും ബിന്നി കൃഷ്ണകുമാറും നൽകിയത്. മികച്ച ആലാപന മികവ് കൊണ്ട് സ്ഥിരമായി പ്രേക്ഷകരുടെയും ജഡ്ജസിന്റെയും കൈയടി നേടാറുള്ള കൊച്ചു ഗായികയുടെ പാട്ടിന് ആരാധകരേറെയാണ്.

Story highlights: Amruthavarshini Avalude Ravukal Rakendu Kiranangal