പാറക്കൂട്ടത്തിനിടെയിൽപെട്ട നായയെ കണ്ടെത്താമോ..? 50 അടി താഴ്ചയിലേക്ക് വീണ നായക്കുട്ടിയെ രക്ഷിക്കാനിറങ്ങി റെസ്ക്യൂ ടീം

June 29, 2022

പാറക്കൂട്ടത്തിനിടെയിലേക്ക് വീണ ഒരു നായയെ രക്ഷിക്കാൻ ഇറങ്ങിയതാണ് യു.കെയിലെ ഒരു കൂട്ടം രക്ഷാപ്രവർത്തകർ. മലഞ്ചെരുവിൽ നിന്നും 50 അടി താഴ്ചയിലേക്കാണ് ഈ നായക്കുട്ടി വീണത്. എന്നാൽ ഈ നായയെ കണ്ടെത്താൻ ഏറെ പരിശ്രമങ്ങൾ വേണ്ടിവന്നു രക്ഷാപ്രവർത്തകർക്ക്. കാരണം ആ പാറക്കൂട്ടങ്ങളുടെ അതെ നിറമായിരുന്നു ഈ നായയ്ക്കും. അതിനാൽ നായ എവിടെയാണ് വീണുകിടക്കുന്നത് എന്ന് കണ്ടെത്താൻ ഇവർ ഏറെ പണിപ്പെട്ടു. ഇരുപതോളം ആളുകളെ ഉൾപ്പെടുത്തി 45 മിനിറ്റ് നീണ്ട തിരച്ചിലിനൊടുവിലാണ് ഒരു വലിയ പാറയുടെ ബാക്കിൽ നിന്നും ഇവർക്ക് നായയെ കണ്ടെത്താൻ കഴിഞ്ഞത്.

ഇതോടെ ഒരു നായയെ രക്ഷിക്കാൻ ഇത്രയധികം സമയം വേണ്ടിവന്നുവെന്ന വാർത്ത സോഷ്യൽ ഇടങ്ങളിലും വൈറലായി. ഡോർസെറ്റിലെ ഡർഡിൽ ഡോറിലായിരുന്നു ഈ സംഭവം നടന്നത്. ഇവിടുത്തെ പാറകൾക്കും ഈ നായയ്ക്കും ഒരേ നിറമായിരുന്നു. ഇതിനാലാണ് ഇവിടെ നിന്നും നായയെ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടിയത്. അതേസമയം മലഞ്ചെരുവിൽ നിന്നും പാറക്കൂട്ടത്തിനിടെയിൽ കിടക്കുന്ന നായയുടെ ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചതോടെ ഇത് കാഴ്ചക്കാരെയും ആശയക്കുഴപ്പത്തിലാക്കി. കാരണം ഈ പ്രദേശത്ത് നിന്നും നായയെ കണ്ടെത്തുക അനായാസമായ ഒരു കാര്യമാണെന്ന് ഈ ചിത്രങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്.

Read also: ഗംഗാനദിയിലേക്ക് എടുത്ത് ചാടി എഴുപതുകാരി, നീന്തിക്കയറിയത് അനായാസം- അവിശ്വസനീയമായ കാഴ്ച

അതേസമയം ഏറെ പണിപ്പെട്ടെങ്കിലും അധികം പരിക്കുകൾ ഒന്നും തന്നെ ഇല്ലാതെ ഈ നായയെ രക്ഷയ്ക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രക്ഷാപ്രവർത്തകരും. ഉടമയ്‌ക്കൊപ്പം പാറക്കെട്ടിന് മുകളിൽ നിൽക്കുമ്പോഴാണ് കാൽവഴുതി ഈ നായ താഴേക്ക് വീണത്. ഉടമസ്ഥൻ പെട്ടന്ന് തന്നെ രക്ഷാപ്രവർത്തകരുടെ സഹായം തേടുകയായിരുന്നു.

Story highlights: can you see her ? Rescuers struggle to find dog after it gets lost on rocks