രാജസ്ഥാൻ റോയൽസിന്റെ 250–ാം നമ്പർ ജേഴ്‌സിയിൽ ഇനി സുരേഷ് ഗോപി; സ്നേഹോപഹാരത്തിന് സഞ്ജു സാംസണും ടീമിനും നന്ദി പറഞ്ഞ് നടൻ

June 2, 2022

ഒരു തലമുറയെ മുഴുവൻ ഹരം കൊള്ളിച്ച ആക്ഷൻ ഹീറോയാണ് നടൻ സുരേഷ് ഗോപി. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഇടിവെട്ട് ഡയലോഗുകൾ പ്രേക്ഷകർക്ക് മനഃപാഠമാണ്. ഒരായിരം വട്ടം ഓരോ മലയാളിയും പ്രിയ നടന്റെ ഡയലോഗുകൾ ജീവിതത്തിൽ ആവർത്തിച്ചിട്ടുണ്ടാവും.

മികച്ച സിനിമകളിലൂടെ വീണ്ടും പ്രേക്ഷകരുടെ ഹൃദയം കവർന്ന് കൊണ്ടിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ആക്ഷൻ ഹീറോ. രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ സുരേഷ് ഗോപി ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാണ്. കഴിഞ്ഞ കുറച്ചു നാളുകളായി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗം ആയിട്ടുണ്ട് സുരേഷ് ഗോപി.

ഇപ്പോൾ സുരേഷ് ഗോപിയെക്കുറിച്ചുള്ള മറ്റൊരു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. സിനിമ ജീവിതത്തിൽ 250 ചിത്രങ്ങൾ പൂർത്തിയാക്കിയ സുരേഷ് ഗോപിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിനൊരു സ്നേഹോപഹാരം അയച്ചു കൊടുത്ത് ഞെട്ടിച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. 250–ാം നമ്പർ ജേഴ്‌സിയാണ് രാജസ്ഥാൻ നടന് അയച്ചു കൊടുത്തത്. താഴെ സുരേഷ് ഗോപിയുടെ ചുരുക്കപ്പേരായ എസ് ജി എന്നെഴുതിയിട്ടുണ്ട്.

Read More: ‘ചിത്രം ബ്ലോക്ക്ബസ്റ്റർ ആവും, ഉറപ്പ്’; കമൽ ഹാസൻ ചിത്രം വിക്രത്തെ പറ്റി നടനും തമിഴ് നാട് എംഎൽഎയുമായ ഉദയനിധി സ്റ്റാലിൻ, മറുപടിയുമായി കമൽ ഹാസൻ

തനിക്കയച്ചു തന്ന സ്നേഹോപഹാരത്തിന് സുരേഷ് ഗോപി രാജസ്ഥാൻ റോയൽസ് ടീമിനും നായകൻ സഞ്ജു സാംസണും നന്ദി അറിയിച്ചിട്ടുണ്ട്. തന്റെ ട്വീറ്റിലൂടെയാണ് നടൻ ജേഴ്‌സിക്ക് നന്ദി അറിയിച്ചത്. “ഐപിഎല്ലിൽ ഉജ്ജ്വല പ്രകടനം കാഴ്‌ചവെച്ച നമ്മുടെ സ്വന്തം സഞ്ജു സാംസണും രാജസ്ഥാൻ റോയൽസിനും അഭിവാദ്യങ്ങൾ. അതിമനോഹരമായ ഈ ജേഴ്‌സി ലഭിച്ചതിൽ ഒരുപാട് സന്തോഷം. ഇത് അയച്ചു തന്ന രാജസ്ഥാൻ റോയൽസിലെ എല്ലാവർക്കും നന്ദി രേഖപെടുത്തുന്നു. ഇനി മുന്നോട്ടുള്ള എല്ലാ സംരംഭങ്ങൾക്കും എല്ലാ ആശംസകളും നേരുന്നു.” സുരേഷ് ഗോപി ട്വീറ്റ് ചെയ്‌തു.

Story Highlights: Suresh gopi tweet thanking rajasthan royals for the jersey