രണ്ടാം വരവിലും ‘ഉപ്പും മുളകും’ കുടുംബത്തിന് വൻ വരവേൽപ്പ്- യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത്
മലയാളം ടെലിവിഷൻ ചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനം വഹിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിറ്റ്കോം, ‘ഉപ്പും മുളകും’ പുതിയ എപ്പിസോഡുകളുമായി തിരിച്ചെത്തിയത് വലിയ ആവേശമാണ് പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചത്. പാറമടവീട്ടിലെ രസച്ചരട് ഇടവേളയ്ക്ക് ശേഷവും പൊട്ടിയിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് രണ്ടാം വരവിലെ ആദ്യ എപ്പിസോഡ്.
ബാലുവിനും നീലുവിനുമൊപ്പം കുട്ടികളും താരങ്ങളായ പരമ്പര ആദ്യ എപ്പിസോഡിന് ശേഷം യൂട്യൂബ് ട്രെൻഡിങ്ങിലും ഒന്നാമത് എത്തിയിരിക്കുകയാണ്. മലയാളികൾ ഒന്നടങ്കം പരമ്പരയുടെ രണ്ടാം വരവിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. എപ്പിസോഡ് ടെലികാസ്റ്റിനു മുൻപ് അഭിനേതാക്കളെല്ലാവരും കൂടി ഫ്ളവേഴ്സ് ഫേസ്ബുക്ക് പേജിൽ ലൈവ് വന്നതും ശ്രദ്ധ നേടിയിരുന്നു.
അതേസമയം, ഷോയുടെ പുതിയ സീസണിലെ തീം സോംഗ് വളരെയധികം ശ്രദ്ധനേടിയിരുന്നു. ഡിസ്കോ-തീം ഗാനത്തിൽ അഭിനേതാക്കളായ ബിജു സോപാനം, നിഷ സാരംഗ്, ജൂഹി റുസ്തഗി, ശിവാനി, അൽസാബിത്ത്, ഋഷി കുമാർ, ബേബി അമേയ എന്നിവർ നൃത്തച്ചുവടുകൾ അവതരിപ്പിച്ചതും ശ്രദ്ധേയമായി. നേരത്തെ തന്നെ പരമ്പരയിൽ നിന്നും പോയ ജൂഹിയും തിരിച്ചുവരുന്നത് ആരാധകരെ സന്തോഷിപ്പിക്കുന്നുണ്ട്. ലച്ചുവിന്റെ ഭർത്താവായ സിദ്ധു ഗൾഫിലായതിനാൽ പാറമടവീട്ടിൽ തന്നെയാണ് ഈ കഥാപാത്രവുമുള്ളത്.
Story highlights- വിവാഹ ആൽബത്തിൽ വധുവിന്റെ ചിരിക്കുന്ന ചിത്രങ്ങളില്ല; 8 വർഷങ്ങൾക്ക് ശേഷം വിവാഹം പുനരാവിഷ്ക്കരിച്ചപ്പോൾ- വിഡിയോ
അതോടൊപ്പം നീളൻ ഡയലോഗുകളൊക്കെ പറഞ്ഞ് പാറുക്കുട്ടിയും സജീവമാകുന്നതാണ് ശ്രദ്ധേയം. മലയാളത്തിലെ ഏറ്റവും ദൈർഘ്യമേറിയ പരമ്പരകളിൽ ഒന്നായിരുന്നു ‘ഉപ്പും മുളകും’. 2015 ഡിസംബർ 14-ന് ആരംഭിച്ച ഷോ, ഒരു ഇടത്തരം കുടുംബത്തിന്റെ ദൈനംദിന ജീവിതത്തെ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഉപ്പും മുളകും താൽക്കാലികമായി നിർത്തിവെച്ചത്. അതുകൊണ്ടുതന്നെ ആരാധകരും ഏറെ കാത്തിരിപ്പിലായിരുന്നു.
Story highlights- Uppum mulakum ranked No.1 in Youtube