ചിത്രാമ്മ പാടി ഗംഭീരമാക്കിയ പാട്ടുമായി ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ കുഞ്ഞുഗായിക വൈഗാലക്ഷ്മി…

June 1, 2022

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ കൊച്ചുമിടുക്കിയാണ് ഗായിക വൈഗാലക്ഷ്മി. ഓരോ തവണ വേദിയിൽ എത്തുമ്പോഴും ആരാധകരെ മുഴുവൻ ആവേശത്തിലാഴ്ത്താറുണ്ട് ഈ ഗായിക. ഇപ്പോഴിതാ പാട്ട് പ്രേമികളുടെ പ്രിയ ഗായിക കെ എസ് ചിത്ര പാടി ഗംഭീരമാക്കിയ പാട്ടുമായി എത്തുകയാണ് വൈഗാലക്ഷ്മി. ‘പട്ടണത്തിലെന്നും പത്തു നേരം ഈ സൂര്യനുദിക്കും….’ എന്ന പഴയകാല ഗാനമാണ് ഈ കുഞ്ഞുമോൾ ആരാധകർക്കായി പാടുന്നത്.

കളിയിൽ അല്പം കാര്യം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. 1984 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമായിരുന്നു ഇത്. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ ഈ ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്. സത്യൻ അന്തിക്കാടിന്റെ വരികൾക്ക് രവീന്ദ്രൻ മാസ്റ്റർ ആണ് ഈണം നൽകിയത്. ചിത്രാമ്മയുടെ ശബ്ദത്തിൽ മലയാളികൾ കേട്ടാസ്വാദിച്ച ഗാനം അതിഗംഭീരമായാണ് ഈ കുഞ്ഞുമോൾ വേദിയിൽ ആലപിച്ചത്.

തിരഞ്ഞെടുക്കുന്ന പാട്ടുകളെ അതിന്റെ പൂർണതയിൽ എത്തിക്കുന്ന കുഞ്ഞുഗായികയാണ് വൈഗക്കുട്ടി. നേരത്തെ ‘മാട്ടുപ്പെട്ടി കോവിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ..’ എന്ന ഗാനം പാടി ഏറെ കൈയടികൾ ഏറ്റുവാങ്ങിയിരുന്നു. വൈഗയുടെ ഈ പ്രകടനത്തിന് നൂറിൽ നൂറ് മാർക്കാണ് അന്ന് ജഡ്ജസ് നൽകിയത്.  അമ്പലപ്പുഴ സ്വദേശിയായ ഈ കുഞ്ഞുമോൾ ഓരോ തവണയും പാട്ട് വേദിയെ അതിഗംഭീരമായ ആലാപനം കൊണ്ട് ഞെട്ടിക്കാറുണ്ട്.

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലെ സംഗീതപ്രേമികളുടെ ഇഷ്ടപരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. വ്യത്യസ്ത ആലാപന ശൈലികളിലൂടെ ഒട്ടേറെ കുരുന്നു ഗായകരാണ് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയത്. വേദിയിൽ മത്സരപ്പൂരം വാശിയോടെ മുറുകുമ്പോഴും, കുസൃതിയും തമാശകളുമായി പ്രേക്ഷകർക്ക് ഗംഭീരമായൊരു സംഗീത വിരുന്നാണ് ഈ വേദി സമ്മാനിക്കുന്നത്. പാട്ടുകൾ കൊണ്ട് ഹൃദയം കവർന്ന കുരുന്നുകൾക്കൊപ്പം സിനിമ- സംഗീത മേഖലയിലെ പ്രമുഖരും ഈ വേദിയിൽ അതിഥികളായി എത്താറുണ്ട്.

Story highlights; Vaigalakshmi Singing KS Chithra song