കിലുക്കത്തിലെ രേവതിയെപ്പോൽ ഊട്ടി പട്ടണവുമായി വൈഗാലക്ഷ്മി; നൂറിൽ നൂറ് മാർക്കും നേടിയ സൂപ്പർ പെർഫോമൻസ്…

June 2, 2022

ഊട്ടി പട്ടണം.. പോട്ടി കട്ടണും സൊന്നാ വാടാ..
എങ്ക കട്ടള.. സിങ്ക കട്ടള….സുമ്മായിരുടാ…..

മലയാളികൾ നെഞ്ചോട് ചേർത്തുവെച്ചതാണ് രേവതി- മോഹൻലാൽ- ജഗതി ശ്രീകുമാർ എന്നിവർ അഭിനയിച്ച് ഗംഭീരമാക്കിയ കിലുക്കം എന്ന ചിത്രത്തിലെ ഈ ഗാനം. എക്കാലത്തെയും സൂപ്പർഹിറ്റ് കോമഡി ചലച്ചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ കിലുക്കം. ഇപ്പോഴിതാ ഈ ചിത്രത്തെയും ഗാനത്തെയും ഹൃദയത്തിലേറ്റിയ മലയാളി പ്രേക്ഷകർക്കിടയിലേക്ക് ഈ മനോഹരഗാനവുമായി എത്തുകയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ കൊച്ചുമിടുക്കി വൈഗാലക്ഷ്മി. എംജി ശ്രീകുമാറും എസ്പി ബാലസുബ്രമണ്യവും ഒന്നിച്ച് പാടി ഹിറ്റാക്കിയ ഗാനം വേദിയിൽ അസാധ്യമായി പാടി അവതരിപ്പിക്കുകയാണ് വൈഗക്കുട്ടി.

ബിച്ചു തിരുമലയുടെ വരികൾക്ക് എസ് പി വെങ്കടേഷ് സംഗീതം നൽകിയ ഗാനം അതിഗംഭീരമായാണ് വൈഗക്കുട്ടി ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ ആലപിക്കുന്നത്. താളവും ശ്രുതിയും തെറ്റാതെ മനോഹരമായി ഈ ഗാനം വേദിയിൽ ആലപിച്ചതോടെ നൂറിൽ നൂറ് മാർക്കും നൽകി ഈ കുട്ടിയെ അഭിനന്ദിക്കുകയാണ് വിധികർത്താക്കൾ. സിനിമയിൽ ഈ ഗാനം ആലപിച്ച സാക്ഷാൽ എംജി ശ്രീകുമാറിന് മുന്നിലാണ് ഈ കുരുന്ന് ഈ ഗംഭീരപ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. നിറഞ്ഞ കൈയടികളോടെയാണ് എംജിക്കൊപ്പം എം ജയചന്ദ്രനും ബിന്നി കൃഷ്ണുകുമാറും ഈ ഗായികയുടെ പാട്ടിനെ സ്വീകരിക്കുന്നത്.

അതേസമയം അടുത്തിടെ ‘മാട്ടുപ്പെട്ടി കോവിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ..’ എന്ന ഗാനം പാടി ഈ കുരുന്ന് നൂറിൽ നൂറ് മാർക്കും നേടിയിരുന്നു. എം ജയചന്ദ്രൻ സംഗീതം നൽകിയ ‘മയിലാട്ടം’ എന്ന ചിത്രത്തിലെ ഈ ഗാനം സിനിമയ്ക്ക് വേണ്ടി ആലപിച്ചത് ഗായകൻ അഫ്സൽ, ചിത്ര അയ്യർ എന്നിവർ ചേർന്നാണ്. ഗിരീഷ് പുത്തഞ്ചേരിയാണ് ഈ പാട്ടിന്റെ സുന്ദരമായ വരികൾക്ക് പിന്നിൽ. മലയാളി ഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞിറങ്ങിയ ഗാനം അതിന്റെ ശോഭയൊട്ടും ചോരാതെ അതിഗംഭീരമായാണ് ഈ കുഞ്ഞുമോൾ വേദിയിൽ എത്തിച്ചത്.

എ ഗോൾഡൻ ക്രൗൺ നേടിയ വൈഗക്കുട്ടിയുടെ പെർഫോമൻസ് കാണാം.

Story highlights: Vailakshmi gets a hundred out of hundred