മൈക്കിന് പകരം തേങ്ങാപ്പാരയാണെന്നേ ഉള്ളു; ചിരിപടർത്തി ഒരു ‘കുഞ്ഞു പള്ളീലച്ചൻ’- വിഡിയോ

June 9, 2022

ഡിജിറ്റൽ ടെക്‌നോളജിയും സമൂഹ മാധ്യമങ്ങളുടെ കടന്നുവരവും ഓൺലൈൻ ജോലികളും കമ്പ്യൂട്ടർ സ്‌ക്രീനിന് മുന്നിൽ ആളുകളെ ഏറെനേരം ചിലവഴിക്കാൻ നിർബന്ധിതരാക്കി. കുട്ടികളുടെ പഠനവും ഈ ലോക്ക് ഡൗൺ കാലത്ത് ഡിജിറ്റലായി മാറി. അവരും സ്‌ക്രീനുകൾക്ക് മുന്നിലേക്ക് ചേക്കേറിയപ്പോൾ നഷ്ടമായത് ബാല്യത്തിലെ കളികളുടെ കുസൃതിയാണ്.

മൊബൈൽ ഫോണുകളിലേക്ക് കുട്ടികൾ മുഖം പൂഴ്ത്തുന്ന ഈ കാലഘട്ടത്തിൽ വേറിട്ടൊരു കാഴ്ച കൗതുകം സൃഷിടിക്കുകയാണ്. ചുറ്റുമുള്ള കാഴ്ചകൾ കുട്ടികളെ വളരെയധികം സ്വാധീനിക്കും. ഇപ്പോഴിതാ, ഒരു കുറുമ്പി പള്ളീലച്ചനെ അനുകരിക്കുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്. മൈക്കിന് പകരം തേങ്ങാപ്പാരയാണ് പ്രസംഗത്തിനായി ഈ കുറുമ്പി ഉപയോഗിച്ചിരിക്കുന്നത്. വേഷവും നിൽപ്പുമെല്ലാം ആളുകളിൽ ചിരി പടർത്തും.

കുഞ്ഞുങ്ങളുടെ കുറുമ്പുകൾക്കും കുസൃതി നിറഞ്ഞ സംസാരങ്ങൾക്കുമെല്ലാം സമൂഹമാധ്യമങ്ങളിൽ വളരെയധികം സ്വീകാര്യതയുണ്ട്. വളരെ നിഷ്കളങ്കമാണ് കുട്ടികളുടെ മനസ് എന്നതുകൊണ്ടുതന്നെ അവരുടെ ഒരു സംസാരവും രസകരമായിരിക്കും. അതേസമയം, വീണ്ടും വീണ്ടും മഴ പെയ്യുന്നതിൽ പരാതി പറയുന്ന ഒരു കുഞ്ഞു കുറുമ്പിയുടെ വിഡിയോ അടുത്തിടെ ശ്രദ്ധേയമായിരുന്നു.

Read Also: ത്രില്ലടിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകൾ, അഭിനയമികവോടെ താരങ്ങൾ, അമ്പരപ്പിച്ച് സൂര്യ; ഫാൻ ബോയ് ചിത്രത്തിനപ്പുറത്തേക്ക് വളർന്ന സിനിമാറ്റിക് അനുഭവം നൽകി ‘വിക്രം’ – റിവ്യൂ

 കുഞ്ഞുങ്ങൾക്ക് പുറത്തിറങ്ങി കളിയ്ക്കാൻ പറ്റുന്നില്ല എന്ന സങ്കടമാണ്. അങ്ങനെ സങ്കടപ്പെട്ടിരിക്കുമ്പോൾ വീണ്ടും വീണ്ടും മഴ പെയ്യുകയാണ്. അപ്പോഴാണ് ഒരു കുറുമ്പി മഴയെ വഴക്ക് പറയാൻ ഇറങ്ങിയത്. ഇറയത്ത് നിന്ന് മഴയിലേക്ക് നോക്കി ‘ ഡാ, മഴേ പോടാ..’ എന്നൊക്കെ പറഞ്ഞ് ദേഷ്യപ്പെടുകയാണ് കുരുന്ന്. രസകരമായ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

Story highlights-Video of a child imitating priest