സഹോദരിയുടെ കല്യാണത്തിന് മരിച്ചുപോയ അച്ഛന്റെ മെഴുക് പ്രതിമയൊരുക്കി മകൻ; സ്നേഹനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷ്യംവഹിച്ച് വിവാഹവേദി
പ്രിയപ്പെട്ടവരുടെ നഷ്ടങ്ങൾ സൃഷ്ടിക്കുന്ന വേദന വാക്കുകൾകൊണ്ട് പറയാൻ കഴിയുന്നതിലും അപ്പുറമാണ്. അത്തരത്തിൽ അച്ഛന്റെ മരണം ഏറെ ആഘാതങ്ങൾ സൃഷ്ടിച്ചതായിരുന്നു അവുല പാണിയ്ക്കും സഹോദരിയ്ക്കും . അച്ഛൻ ഇല്ലാതെ സഹോദരിയുടെ വിവാഹം നടത്തിയപ്പോൾ അവൾക്ക് അച്ഛന്റെ സാന്നിധ്യം നൽകുന്നതിനായി അച്ഛന്റെ ഒരു മെഴുക് പ്രതിമ തന്നെ ഒരുക്കിയിരിക്കുകയാണ് ഈ സഹോദരൻ. സഹോദരിയ്ക്കും അമ്മയ്ക്കും സർപ്രൈസായി വിവാഹ വേദിയിലേക്ക് അച്ഛന്റ്റെ പ്രതിമ എത്തിച്ചതോടെ വികാരനിർഭരമാകുകയായിരുന്നു ഈ കല്യാണവേദി.
അതേസമയം കൊറോണ വൈറസ് ബാധിച്ചാണ് അച്ഛൻ മരണമടഞ്ഞത്. മകളുടെ വിവാഹം എന്ന സ്വപ്നം ബാക്കി നിൽക്കെയാണ് അവുല സുബ്രഹ്മണ്യം മരണത്തിന് കീഴടങ്ങിയത്. ബിഎസ്എൻഎൽ ജീവനാക്കാരനായിരുന്ന സുബ്രഹ്മണ്യം ജോലിയിൽ നിന്ന് വിരമിച്ച ശേഷം കഴിഞ്ഞ കുറച്ച് നാളുകളായി മകനൊപ്പം അമേരിക്കയിലായിരുന്നു. അവിടെ വെച്ചാണ് സുബ്രഹ്മണ്യം കൊവിഡ് ബാധിച്ച് മരിക്കുന്നത്.
Read also: 4 സുരക്ഷാഗാർഡുകളും 6 കാവൽ നായ്ക്കളും; അറിയാം ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴത്തെക്കുറിച്ച്
മകളുടെ വിവാഹം അച്ഛന്റെ സ്വപ്നമായിരുന്നു. അതുകൊണ്ടുതന്നെ ഏറെ വേദനയോടെയാണ് ഈ കുടുംബം അച്ഛനില്ലാത്ത ആ വീട്ടിൽ വിവാഹത്തിന് ഒരുങ്ങിയത്. ഈ സാഹചര്യത്തിലാണ് അമ്മയ്ക്കും സഹോദരിക്കും സർപ്രൈസായി അച്ഛന്റെ മെഴുക് പ്രതിമ അവുല പാണി ഒരുക്കിയത്. വളരെയധികം വേദനയോടെയാണ് തുടർന്നുള്ള നിമിഷങ്ങൾ ആ വേദിയിൽ അരങ്ങേറിയത്. അച്ഛന്റെ പ്രതിമയ്ക്കൊപ്പം ചേർന്നിരുന്ന് ചിത്രങ്ങൾ എടുക്കുന്നതും അച്ഛന്റെ കവിളിൽ കല്യാണപെണ്ണ് ചുംബിക്കുന്നതുമൊക്കെ കാഴ്ചക്കാരിലും ഏറെ വേദന നിറയ്ക്കുന്നുണ്ട്. അതേസമയം പരമ്പരാഗത വസ്ത്രം ധരിച്ച് മുഖത്ത് കണ്ണടയും ധരിച്ചിരിക്കുന്ന സുബ്രഹ്മണ്യത്തെയാണ് ഇവർ ഒരുക്കിയിരിക്കുന്നത്. കർണ്ണാടകയിലാണ് ഈ മെഴുക് പ്രതിമ ഒരുക്കിയത്.
Story highlights: Video of Bride Left in Tears After Seeing Her fathers Wax Statue