‘ഔദ്യോഗികമായി ജീവിതത്തിലെ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു’-വിവാഹദിനത്തിൽ ഹൃദ്യമായ കുറിപ്പുമായി വിഘ്‌നേഷ് ശിവൻ

June 9, 2022

ഏറെ കാത്തിരിപ്പിനൊടുവിൽ നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും ഇന്ന് മഹാബലിപുരത്തെ ഷെറാട്ടൺ പാർക്കിൽ വിവാഹിതരാകാൻ ഒരുങ്ങുകയാണ്. വിവാഹദിനത്തിൽ, വിഘ്നേഷ് ശിവൻ നയൻതാരയ്‌ക്കായി ഒരു പ്രത്യേകകുറിപ്പുമായി എത്തിയിരിക്കുകയാണ്.

‘ഇന്ന് ജൂൺ 9 ആണ്, ഇത് നയന്റേതാണ്. എന്റെ ജീവിതം കടന്നുപോയ എല്ലാ സുന്ദര മനുഷ്യരിൽ നിന്നുമുള്ള ദൈവത്തിനും പ്രപഞ്ചത്തിനും നന്മയ്ക്കും നന്ദി !! ഓരോ നല്ല ആത്മാവും, ഓരോ നല്ല നിമിഷവും, ഓരോ നല്ല യാദൃശ്ചികതയും, ഓരോ നല്ല അനുഗ്രഹവും, ഷൂട്ടിംഗിലെ എല്ലാ ദിവസവും, ജീവിതത്തെ മനോഹരമാക്കിയ ഓരോ പ്രാർത്ഥനയും! ഇപ്പോൾ, ഇതെല്ലാം എന്റെ ജീവിതത്തിലെ സ്നേഹത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നു! അതാണ് നയൻതാര!

എന്റെ തങ്കമേ ! ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിങ്ങൾ ദേവാലയ ഇടനാഴിയിലൂടെ നടക്കുന്നത് കാണുന്നതിൽ ആവേശമുണ്ട്! എല്ലാ നന്മകൾക്കും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു.. ഒപ്പം കാത്തിരിക്കുന്നു.ഞങ്ങളുടെ പ്രിയപ്പെട്ട കുടുംബത്തിനും മികച്ച സുഹൃത്തുക്കൾക്കും മുന്നിൽ ഔദ്യോഗികമായി ഒരു പുതിയ അധ്യായം ആരംഭിക്കുന്നു..’- വിഘ്‌നേഷ് ശിവൻ കുറിക്കുന്നു.

READ ALSO: “നന്ദി അണ്ണാ, താങ്കളുടെ ‘റോളക്‌സിന്’”; ഏറെ പ്രിയപ്പെട്ട കമൽ ഹാസനിൽ നിന്ന് ഏറ്റുവാങ്ങിയ സമ്മാനത്തിന് നന്ദി പറഞ്ഞ് നടൻ സൂര്യ

ചെന്നൈയിൽ നടന്ന ഒരു സമ്മേളനത്തിനിടെ സംവിധായകൻ തന്റെയും നയൻതാരയുടെയും വിവാഹത്തെക്കുറിച്ച് മുൻപ് പങ്കുവെച്ചിരുന്നു. തിരുപ്പതിയിൽ വെച്ച് വിവാഹം കഴിക്കാനാണ് ആദ്യം തീരുമാനിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ലോജിസ്റ്റിക് പ്രശ്‌നങ്ങൾ കാരണം വിവാഹ വേദി മാറ്റാൻ തീരുമാനിച്ചതായി വിഘ്‌നേഷ് അറിയിച്ചു.

Story highlights- vignesh sivan about wedding day