നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായി- ശ്രദ്ധനേടി ചിത്രം

June 9, 2022

നയൻ‌താര- വിഘ്‌നേഷ് ശിവൻ വിവാഹവാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെയേറെ ചർച്ചയാകുന്നത്. വിവാഹവേദിയുടെയും അതിഥികളുടെയും ചിത്രങ്ങളെല്ലാം ശ്രദ്ധേയമായെങ്കിലും വധൂവരന്മാരുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ, വിക്കി- നയൻസ് വിവാഹചിത്രം ആരാധകരിലേക്ക് എത്തിയിരിക്കുകയാണ്.

കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം മഹാബലിപുരത്ത് നടന്ന ഒരു ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ആദ്യം തിരുപ്പതി ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കാനായിരുന്നു ഇവരുടെ ആഗ്രഹമെങ്കിലും ചില പ്രശ്‌നങ്ങൾ കാരണം മാറ്റിവയ്ക്കുകയായിരുന്നു. തങ്ങളുടെ വിവാഹം കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമുള്ള സ്വകാര്യ ചടങ്ങായിരിക്കുമെന്ന് മുൻപ് തന്നെ പങ്കുവെച്ചിരുന്നു.

Read Also: “ഞങ്ങളൊക്കെ ഒരേ കുടുംബമാണ്, നമ്മുടെ കോലി എന്ന് പറയുന്നതിൽ തെറ്റില്ല..”; വിരാട് കോലിയുമായുള്ള സൗഹൃദത്തെ പറ്റി പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‌വാൻ

വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത 2015ലെ ബോക്‌സ് ഓഫീസ് ഹിറ്റായ നാനും റൗഡി താനിൽ നയൻതാര ആയിരുന്നു നായികയായത്.സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വിഘ്‌നേഷും നയൻതാരയും പ്രണയത്തിലായതെന്നാണ് സൂചന. നീണ്ട ഏഴുവർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. രജനീകാന്ത്, ഷാരൂഖ് ഖാൻ, കാർത്തി, ശരത് കുമാർ, ആറ്റ്‌ലി, വിജയ് സേതുപതി, മണിരത്‌നം തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. താരദമ്പതികളുടെ വിവാഹത്തെക്കുറിച്ചുള്ള മറ്റൊരു റിപ്പോർട്ട് അനുസരിച്ച് ചലച്ചിത്ര നിർമ്മാതാവ് ഗൗതം മേനോൻ വിവാഹ ചടങ്ങ് സംവിധാനം ചെയ്യുമെന്നും അത് പിന്നീട് ഒരു ഡോക്യുമെന്ററി ആക്കി നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിക്കുമെന്നും സൂചനകളുണ്ട്.

Story highlights- vignesh sivan nayanthara wedding photo