കെജിഎഫിന് ശേഷം വിസ്‌മയമൊരുക്കാൻ മറ്റൊരു കന്നഡ ചിത്രമെത്തുന്നു; അതിശയിപ്പിക്കുന്ന ദൃശ്യങ്ങളുമായി കിച്ച സുദീപിന്റെ 3 ഡി ചിത്രം വിക്രാന്ത് റോണയുടെ ട്രെയ്‌ലർ

June 24, 2022

കുറച്ചു നാളുകൾക്ക് മുൻപ് വരെ അധികം ശ്രദ്ധിക്കപ്പെടാത്ത ഒരു ചലച്ചിത്ര മേഖലയായിരുന്നു കന്നഡ ഫിലിം ഇൻഡസ്ട്രി. ദക്ഷിണേന്ത്യയിലെ തമിഴ്, തെലുങ്ക്, മലയാള ഫിലിം ഇൻഡസ്ട്രികളൊക്കെ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ചിത്രങ്ങളെടുത്ത്‌ വലിയ കൈയടി വാങ്ങുമ്പോൾ പലപ്പോഴും നിശബ്‌ദമായിരുന്നു കന്നഡ ചിത്രങ്ങൾ.

എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ വലിയ മാറ്റങ്ങളാണ് സാൻഡൽവുഡ് എന്നറിയപ്പെടുന്ന കന്നഡ ഫിലിം ഇൻഡസ്ട്രിയിൽ ഉണ്ടായിട്ടുള്ളത്. പാൻ ഇന്ത്യ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ചിത്രങ്ങൾ പതുക്കെ കന്നഡയിൽ നിന്ന് വന്ന തുടങ്ങി. രക്ഷിത് ഷെട്ടിയടക്കമുള്ള യുവനടന്മാരും സംവിധായകരും കന്നഡ ചിത്രങ്ങളെ പുതിയ തലങ്ങൾ കാണിക്കുകയായിരുന്നു.

എന്നാൽ കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കന്നഡ ഫിലിം ഇൻഡസ്ട്രിയുടെ മുഖഛായ തന്നെ മാറ്റിയത്. ദൃശ്യവിസ്‌മയമായി മാറിയ കെജിഎഫിന്റെ രണ്ട് ഭാഗങ്ങളും സാൻഡൽവുഡിലെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയായിരുന്നു.

ഇപ്പോൾ കന്നഡയിൽ നിന്ന് ദൃശ്യവിസ്‌മയമൊരുക്കി മറ്റൊരു ചിത്രം റിലീസിനൊരുങ്ങുകയാണ്. ‘ഈച്ച’ എന്ന രാജമൗലി ചിത്രത്തിലൂടെ പ്രശസ്‌തനായ കിച്ച സുദീപാണ് ‘വിക്രാന്ത് റോണ’ എന്ന ചിത്രവുമായെത്തിയിരിക്കുന്നത്.

ഇപ്പോൾ കന്നഡയിൽ നിന്ന് ദൃശ്യവിസ്‌മയമൊരുക്കി മറ്റൊരു ചിത്രം റിലീസിനൊരുങ്ങുകയാണ്. ‘ഈച്ച’ എന്ന രാജമൗലി ചിത്രത്തിലൂടെ പ്രശസ്‌തനായ കിച്ച സുദീപാണ് ‘വിക്രാന്ത് റോണ’ എന്ന ചിത്രവുമായെത്തിയിരിക്കുന്നത്. ഫാന്റസി ആക്ഷൻ അഡ്വെഞ്ചർ വിഭാഗത്തിലുള്ള ചിത്രം 3 ഡിയായിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വന്നിരിക്കുകയാണ്.

Read More: “മക്കൾ സെൽവൻ എന്നാദ്യമായി വിളിച്ചത് ഒരു സ്വാമി, അതാരാണെന്ന് ചോദിച്ചാൽ..”; രസകരമായ സംഭവം വിവരിച്ച് വിജയ് സേതുപതി

അതേ സമയം കെജിഎഫ് 2 പല ബോക്സോഫീസ് റെക്കോർഡുകളും ആദ്യ ദിനം തന്നെ തകർത്തിരുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി പതിപ്പുകൾ അതാത് ഇന്ടസ്ട്രികളിൽ മികച്ച കളക്ഷനാണ് ആദ്യ ദിനം നേടിയത്.

Story Highlights: Vikranth rona trailer released