‘കെജിഎഫ് 2’-ലെ ഹിറ്റ് ഡയലോഗിന് അനുകരണമൊരുക്കി വൃദ്ധി വിശാൽ- വിഡിയോ

ബാലതാരം വൃദ്ധി വിശാൽ സമൂഹമാധ്യമങ്ങളിൽ സജീവ താരമാണ്. ഒരു വിവാഹ സത്കാരത്തിൽ കുറച്ച് ട്രെൻഡി നമ്പറുകളിൽ നൃത്തം ചെയ്താണ് ഈ അഞ്ച് വയസുകാരി ശ്രദ്ധനേടിയത്. ഒറ്റരാത്രികൊണ്ട് ഇന്റർനെറ്റ് സെൻസേഷനായി മാറിയ വൃദ്ധി ഒരു അഭിനേതാവുമാണ്.
സാറാസിലെ കുഞ്ഞിപ്പുഴുവായി എത്തി വിസ്മയിപ്പിച്ച വൃദ്ധി വിശാൽ പൃഥ്വിരാജിനൊപ്പം കടുവയിലും വേഷമിടുന്നുണ്ട്. പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന കടുവ എന്ന ചിത്രത്തിൽ മകളുടെ വേഷത്തിൽ എത്തുന്നത് വൃദ്ധിയാണ്. നൃത്തവിഡിയോകളിലൂടെ ശ്രദ്ധനേടുന്ന വൃദ്ധി ഇപ്പോഴിതാ, ഒരു രസികൻ അനുകരണവുമായി എത്തിയിരിക്കുകയാണ്.
കെജിഎഫ് 2-ലെ ഒരു ഹിറ്റ് രംഗമാണ് വൃദ്ധി അനുകരിക്കുന്നത്. ഇന്ത്യൻ സിനിമ ലോകവും പ്രേക്ഷകരും ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരു ചിത്രം കൂടിയായിരുന്നു കെജിഎഫ് 2. സിനിമയിലെ ഡയലോഗുകളെല്ലാം തന്നെ വലിയ ഹിറ്റായിരുന്നു. വേഷവിധാനങ്ങളും സിനിമയിലേതുപോലെ തന്നെ അണിഞ്ഞാണ് വൃദ്ധിക്കുട്ടി അനുകരണം ഒരുക്കിയത്.
നർത്തകരായ വിശാൽ കണ്ണന്റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി വിശാൽ. കേരളത്തിലെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് വൃദ്ധി. രണ്ട് സിനിമകളിലും നിരവധി ടെലിവിഷൻ പരസ്യങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട് ഈ കുഞ്ഞുമിടുക്കി.
അതേസമയം, മുൻപ് സ്റ്റാർ മാജിക്കിൽ കുടുംബസമേതം വൃദ്ധി എത്തിയത് വൈറലായി മാറിയിരുന്നു. ഒന്നര വർഷത്തിന് ശേഷമാണ് വൃദ്ധിയുടെ അമ്മ ഗായത്രി ഒരു വേദിയിൽ സ്റ്റാർ മാജിക്കിലൂടെ നൃത്തം ചെയ്യുന്നത്. അത്രയും ആവേശത്തോടെയാണ് ഗായത്രി അന്ന് വേദിയിൽ ചുവടുവെച്ചത്.
Story highlights- vridhi vishal imitates kgf 2 actress